l o a d i n g

വേള്‍ഡ്

യുഎസ് സൈനിക താവളത്തിലേക്കെത്തിയ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

Thumbnail

വാഷിങ്ടണ്‍: പ്രസിഡന്റ് അടക്കം വിവിഐപികള്‍ യാത്ര ചെയ്യുന്ന യുഎസ് സൈനിക താവളത്തിലേക്കെത്തിയ 'പാക്കറ്റ്' തുറന്നതിന് പിന്നാലെ നിരവധിപേര്‍ക്ക് ദേഹാസ്വസ്ഥ്യം. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് സൈനിക താവളത്തിലേക്ക് വ്യാഴാഴ്ചയാണ് പാക്കറ്റ് എത്തിയത്. വെളുത്ത നിറത്തിലുള്ള പൊടിയായിരുന്നു ഇതിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റി. എന്നാല്‍ ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കാബിനറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയ വിഐപികള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി പതിവായി യാത്ര ചെയ്യുന്ന സൈനിക താവളമാണ് ജോയിന്റ് ബേസ് ആന്‍ഡ്രൂസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ജോയിന്റ് ബേസ് ആന്‍ഡ്രൂസിലുണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ മുന്‍കരുതലെന്ന നിലയില്‍ ഈ കെട്ടിടവും അതിന് തൊട്ടടുത്ത കെട്ടിടത്തിലുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. വിമാനത്താവളത്തിന്, നിലവില്‍ മറ്റു ഭീഷണികളൊന്നും ഇല്ല. എന്നിരുന്നാലും അന്വേഷണം നടക്കുന്നുണ്ട്. പാക്കറ്റില്‍ അജ്ഞാതമായ ഒരു വെളുത്ത പൊടിയായരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. എന്നാല്‍ വിമാനത്താവള അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയെന്ന് ഇറാന്‍, അമേരിക്കന്‍ വാദം തള്ളി
August 13, 2026
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; പ്രമുഖ പദവികളില്‍ മാറ്റം
August 13, 2026
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
കെ.സി.എൽ മൂന്നാം സീസൺ: ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്
August 13, 2026
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍
August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു
August 13, 2026
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും
August 13, 2026
 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം
August 13, 2026
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ
August 13, 2026
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
August 13, 2026
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം
August 12, 2026