l o a d i n g

കേരള

തിരുവനന്തപുരം നഴ്‌സിംഗ് കോളേജില്‍ നോര്‍ക്ക മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും -പി ശ്രീരാമകൃഷ്ണന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

തിരുവനന്തപുരം: വിദേശ തൊഴില്‍ കുടിയേറ്റത്തിനു മുന്നോടിയായി നോര്‍ക്ക റൂട്‌സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ (പി.ഡി.ഒ.പി) നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്യാമ്പ് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്‌സിംങില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്‌സിംങില്‍ വിദേശഭാഷാ പഠനത്തിനുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) സാറ്റലൈറ്റ് സെന്റര്‍ ഉള്‍പ്പെടെയുളള മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഈ വര്‍ഷം വിവിധ ഇടങ്ങളിലായി നാല്‍പത് പി.ഡി.ഒ.പി ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതവും, ക്രമബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നോര്‍ക്ക റൂട്‌സിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. നോര്‍ക്ക റൂട്‌സ് എല്ലായ്‌പ്പോഴും പൂര്‍ണമായ ബോധ്യത്തോടെയുള്ള കുടിയേറ്റത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഉദ്യോഗാര്‍ത്ഥി പോകുന്ന രാജ്യത്തിലെ ലഭ്യമായ അവസരങ്ങളും അവിടുത്തെ ആചാരങ്ങളും പാരമ്പര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ആധികാരികമായ പ്രത്യക്ഷ വിവരം ഉള്ള ഏക സര്‍ക്കാര്‍ ഏജന്‍സിയാണ് നോര്‍ക്ക റൂട്‌സ് എന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്‌സിംങ് പ്രിന്‍സിപ്പല്‍ പ്രൊഫസ്സര്‍ ഗീതാകുമാരി എസ് , നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ സാനുകുമാര്‍ എസ്, വിദ്യാര്‍ത്ഥി പ്രതിനിധി അര്‍ജുന്‍ ആര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായാണ് നോര്‍ക്ക റൂട്ട്‌സ് പി.ഡി.ഒ.പി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026