l o a d i n g

ഇന്ത്യ

വയനാടിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു, സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി

Thumbnail

ബെംഗളൂരു: പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാടിനെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കര്‍ണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെഎസ്ടിഡിസി) എക്സ് പോസ്റ്റില്‍ രാഷ്ട്രീയപ്പോര്. മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താന്‍ സിദ്ധരാമയ്യ നടത്തുന്ന ഹൈക്കമാന്‍ഡ് പ്രീണനമാണ് ഇതെന്ന് ബി.ജെ.പി ആരോപിച്ചു.

'സാഹസികതയോ ശാന്തതയോ തേടുകയാണോ? രണ്ടും വയനാട്ടില്‍ കണ്ടെത്തൂ! മനോഹരമായ പാതകളിലൂടെ ട്രെക്ക് ചെയ്യുക, വെള്ളച്ചാട്ടങ്ങളെ പിന്തുടരുക, കെഎസ്ടിഡിസിക്കൊപ്പം വന്യജീവികളെ കാണുക. ഏറ്റവും മികച്ച പ്രകൃതിയാത്ര നിങ്ങളെ കാത്തിരിക്കുന്നു.' ഒക്ടോബര്‍ 28-ന് സംസ്ഥാന ടൂറിസം കോര്‍പ്പറേഷന്‍ എക്‌സില്‍ പങ്കുവെച്ച, വയനാട്ടിലേക്കുള്ള രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ടൂര്‍ പാക്കേജിന്റെ പ്രൊമോഷണല്‍ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു.

'വയനാടിന്റെ ജില്ലാ കലക്ടറായും ഫണ്ട് ശേഖരിക്കുന്ന ആളായും പെരുമാറുന്ന മുഖ്യമന്ത്രിയെ കര്‍ണാടക എത്രനാള്‍ സഹിക്കുമെന്ന് പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ ആര്‍. അശോക് ചോദിച്ചു. 'നിങ്ങള്‍ കര്‍ണാടകയിലെ നികുതിദായകരുടെ 10 കോടി രൂപ അതിവേഗത്തില്‍ വയനാടിന് നല്‍കി. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കി. ഉരുള്‍പൊട്ടലിനുശേഷം വയനാട്ടില്‍ 100 വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ കര്‍ണാടകയുടെ സ്വന്തം ടൂറിസം കോര്‍പ്പറേഷനായ കെ.എസ്.ടി.ഡി.സിയെ ഉപയോഗിച്ചു.' അശോക കുറ്റപ്പെടുത്തി.

'കല്‍ബുര്‍ഗി, റായ്ച്ചൂര്‍, യാദ്ഗിര്‍, ബിദര്‍, വിജയപുര, ബാഗല്‍കോട്ട്, ബെലഗാവി എന്നിവിടങ്ങളിലെ നഷ്ടപരിഹാരവും വെള്ളപ്പൊക്ക ദുരിതാശ്വാസവും എവിടെ? കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നു, വീടുകള്‍ ഒലിച്ചുപോയി. 12.5 ലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു. എന്നാല്‍ നഷ്ടപരിഹാരം ഇപ്പോഴുമില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

'വയനാട് കര്‍ണാടകയുടേതാണോ? അതോ കെ.എസ്.ടി.ഡി.സി കേരളമായി മാറിയോ? താങ്കളുടെ പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കന്നഡ നാടിന്റെ അഭിമാനം പണയംവെക്കുകയാണ്.' ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ സി.ടി. രവി പറഞ്ഞു.

Latest News

കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
കണ്ണൂര്‍ സ്വദേശി ജിസാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
April 23, 2026
ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നാളെ
ക്വു.എച്ച്.എല്‍.സി പന്ത്രണ്ടാം ഘട്ട ഫൈനല്‍ പരീക്ഷ നാളെ
April 23, 2026
 ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല: രണ്ട് ചരക്കുകപ്പലുകള്‍ പിടിച്ചെടുത്തു; ഇറാന്‍ നിലപാട് കടുപ്പിക്കുന്നു
ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല: രണ്ട് ചരക്കുകപ്പലുകള്‍ പിടിച്ചെടുത്തു; ഇറാന്‍ നിലപാട് കടുപ്പിക്കുന്നു
April 23, 2026
ഭിന്നശേഷി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തണല്‍ ജിദ്ദയുടെ സ്‌നേഹസംഗമം
ഭിന്നശേഷി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തണല്‍ ജിദ്ദയുടെ സ്‌നേഹസംഗമം
April 22, 2026
പെന്‍ഷനായിട്ട് മൂന്നുകൊല്ലം, തച്ചങ്കരിയുടെ കാറില്‍ ഇപ്പോഴുമുണ്ട് ഔദ്യോഗിക നക്ഷത്രം
പെന്‍ഷനായിട്ട് മൂന്നുകൊല്ലം, തച്ചങ്കരിയുടെ കാറില്‍ ഇപ്പോഴുമുണ്ട് ഔദ്യോഗിക നക്ഷത്രം
April 22, 2026
ഇ.ഡി റെയ്ഡിനിടെ ഇടപെട്ടു, മമതക്കെതിരെ സുപ്രീം കോടതി
ഇ.ഡി റെയ്ഡിനിടെ ഇടപെട്ടു, മമതക്കെതിരെ സുപ്രീം കോടതി
April 22, 2026
മോദിയെ 'ഭീകരവാദി' എന്ന് വിളിച്ചു, ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
മോദിയെ 'ഭീകരവാദി' എന്ന് വിളിച്ചു, ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
April 22, 2026
ഇറാന്‍ പിടിച്ചെടുത്തതില്‍ ഇന്ത്യയിലേക്ക് വന്ന കപ്പലും
ഇറാന്‍ പിടിച്ചെടുത്തതില്‍ ഇന്ത്യയിലേക്ക് വന്ന കപ്പലും
April 22, 2026
മിനായിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി ഹജ്-ഉംറ മന്ത്രി
മിനായിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സൗദി ഹജ്-ഉംറ മന്ത്രി
April 22, 2026
ഹറമിലെ തിരക്ക് ഇനി വിരല്‍ത്തുമ്പില്‍; പുതിയ ഡിജിറ്റല്‍ സേവനവുമായി സൗദി അറേബ്യ
ഹറമിലെ തിരക്ക് ഇനി വിരല്‍ത്തുമ്പില്‍; പുതിയ ഡിജിറ്റല്‍ സേവനവുമായി സൗദി അറേബ്യ
April 22, 2026