l o a d i n g

ഗൾഫ്

മതപഠനം; കാലികവും ആധികാരികവുമായിരിക്കണം -സാദിഖലി ശിഹാബ് തങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

ദമാം: മതപഠനവും പ്രബോധനവും ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്നും അത് നിര്‍വ്വഹിക്കുവാന്‍ ഇന്ത്യയിലെ മുഴുവന്‍ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സമൂഹത്തിലെ പ്രബോധന രീതികള്‍ കാലികവും ആധികാരികവും സര്‍വ്വോപരി പ്രമാണബദ്ധവുമായിരിക്കണം. നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാല്‍ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ബിരുദസമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെ ആശ്രയിക്കേണ്ട പരിമിതികളുണ്ടായിരുന്നു. ഈ സാഹചര്യത്തത്തിലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിറവിയും പുരോഗതിയും പൂര്‍വ്വസൂരികള്‍ ഏറ്റെടുത്തത്.

പിന്നീട് ആത്മീയ രംഗത്ത് മാത്രമല്ല ഭൗതിക വിദ്യാഭ്യാസ രംഗത്തും സമൂഹത്തെ സമുദ്ധരിക്കാന്‍ ജാമിഅക്ക് സൗഭാഗ്യമുണ്ടായി. അതുകൊണ്ടാണ് ഫൈസാബാദിന് ഇത്രമേല്‍ സ്വീകാര്യത ലഭിച്ചതെന്നും അതിനെ പിന്തുണക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു.

റോസ് ഗാര്‍ഡനില്‍ നടന്ന സംഗമത്തില്‍ ദമാം ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍ ഉല്‍ഘടനം ചെയ്തു. നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സിദ്ധീഖ് പാണ്ടികശാല,റഹ്‌മാന്‍ കാരയാട്, ടിപി മുഹമ്മദ്, ഖാദര്‍ മാസ്റ്റര്‍, ഇഖ്ബാല്‍ ആനമങ്ങാട്, അബ്ദു റഹ്‌മാന്‍ പൂനൂര്‍, മാഹിന്‍ വിഴിഞ്ഞം തുടങ്ങിയവര്‍ സംബന്ധിച്ചു. ജാമിയ ദമാം ചാപ്റ്റര്‍ ജന സെക്രട്ടറി കെപി ഹുസൈന്‍ വേങ്ങര സ്വാഗതവും മുജീബ് കുളത്തൂര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026