l o a d i n g

ഗൾഫ്

എണ്ണ പര്യവേക്ഷണം കുറയുന്നു, വിതരണ പ്രതിസന്ധി ഉണ്ടാകും: സൗദി അരാംകോ സിഇഒ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

റിയാദ്: എണ്ണക്കമ്പനികള്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുകയും ഉല്‍പാദനത്തില്‍ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കില്‍, എണ്ണയുടെ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ വിതരണ പ്രതിസന്ധി ഉണ്ടാകുമെന്ന് സൗദി അരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമീന്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി.

ഫൈനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നാസറിന്റെ പരാമര്‍ശം. ഒരു പതിറ്റാണ്ടോളം എണ്ണ പര്യവേക്ഷണം നിലച്ച അവസ്ഥയിലാണ് എണ്ണ മേഖലയെന്നും ഇത് ഈ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 വര്‍ഷത്തോളം ലോകത്ത് എണ്ണയുടെ ലഭ്യത ഉറപ്പാക്കിയ യുഎസ് ഷെയ്ല്‍ ഓയില്‍ ഉണര്‍വ് ഇനി ആവര്‍ത്തിക്കില്ലെന്നും നാസര്‍ പ്രവചിച്ചു. 'എണ്ണ ഉല്‍പാദനത്തിന്റെ വളര്‍ച്ചയുടെ 80% മുതല്‍ 90% വരെ ഷെയ്ല്‍ ഓയിലില്‍ നിന്നായിരുന്നു. അടുത്ത 15 വര്‍ഷത്തേക്ക് നോക്കുമ്പോള്‍, ഷെയ്ല്‍ ഓയില്‍ സ്ഥിരത കൈവരിക്കുകയും പിന്നീട് കുറയുകയും ചെയ്യാനാണ് സാധ്യത. അപ്പോള്‍ ആവശ്യകത നിറവേറ്റാനുള്ള അധിക ബാരലുകള്‍ എവിടെ നിന്ന് വരും?' അദ്ദേഹം ചോദിച്ചു.

പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ സാധാരണയായി അഞ്ചു മുതല്‍ ഏഴ് വര്‍ഷം വരെ എടുക്കുന്നതിനാല്‍, ലോകത്തിന്റെ ഭാവി വിതരണം കമ്പനികള്‍ ഇപ്പോള്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും എന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

അന്തിമ നിക്ഷേപ തീരുമാനങ്ങള്‍ കമ്പനി നിരീക്ഷിച്ചു വരികയാണെന്നും, വിപണിയില്‍ എത്തുന്ന പദ്ധതികളുടെയും തീരുമാനങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, അരാംകോ പ്രതിവര്‍ഷം 1 ബില്യണ്‍ മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ പര്യവേക്ഷണത്തിനായി ചെലവഴിക്കുന്നുണ്ടെന്നും, വലിയ അളവില്‍ എണ്ണ ശേഖരം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു തന്ത്രപരമായ വിഷയമായാണ് കാണുന്നതെന്നും നാസര്‍ പറഞ്ഞു.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026