l o a d i n g

കേരള

ഹജ്ജ് 2026: ഹജ്ജ് ഹൗസില്‍ ഫാക്കല്‍റ്റി ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2025

കരിപ്പൂര്‍: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ലെ ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാക്കല്‍റ്റിമാര്‍ക്ക് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. 2025 ഓഗസ്റ്റില്‍ നടത്തിയ ഇല്ലുമിനേറ്റ് വര്‍ക്ക്‌ഷോപ്പിന്റെ തുടര്‍ച്ചയായാണ് ഹജ്ജ് ഹൗസില്‍ പരിപാടി ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 35 അംഗങ്ങളാണ് ഓറിയന്റേഷനില്‍ പങ്കെടുത്തത്. പരിപാടി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചള്ളിക്കോട് ഉദ്ഘാടം ചെയ്തു.

ഹജ്ജ് കമ്മിറ്റി അംഗം ഒ.വി ജാഫര്‍ അധ്യക്ഷതവഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷക്കീര്‍ ഈരാറ്റുപേട്ട, നൂര്‍ മുഹമ്മദ് നൂര്‍ഷ, അഡ്വ. പി. മൊയ്തീന്‍കുട്ടി, പി പി. മുഹമ്മദ് റാഫി, ഷംസുദ്ദീന്‍ അരിഞ്ചിറ, അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത്, നോഡല്‍ ഓഫീസര്‍ അസ്സയിന്‍ പി കെ, ട്രെയിനര്‍ ഡോ.അബ്ദുള്ളക്കുട്ടി എപി, കെ ടി അമാനുള്ള മാസ്റ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

വിവിധ ജില്ല, മണ്ഡലം കേന്ദ്രങ്ങളില്‍ ഇതിനകം ഒന്നാം ഘട്ടമായി സംഘടിപ്പിക്കപ്പെട്ട ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ ഫാക്കല്‍റ്റിമാരുടെ വിശദമായ അവലോകനം, രണ്ടാംഘട്ട ക്ലാസുകള്‍ക്കുള്ള ഒരുക്കങ്ങള്‍, മോഡ്യൂള്‍ പ്രിപ്പറേഷന്‍, ഇഫക്റ്റീവ് പബ്ലിക് ട്രെയിനിങ് ഇവാലുവേഷന്‍ ഉള്‍പ്പെടെ വിവിധ സെഷനുകളില്‍ വിശാലമായ അവതരണങ്ങളും അവലോകനങ്ങളും ഓറിയന്റേഷന്‍ ഭാഗമായി സംഘടിപ്പിച്ചു.

രണ്ടാംഘട്ട ക്ലാസുകള്‍ക്ക് മുന്നോടിയായി നടത്തുന്ന വിവിധ പരിപാടികളുടെ ആസൂത്രണങ്ങളും നിര്‍വഹിച്ചു. മികച്ച ട്രെയിനിങ് മാനുവലുകളുടെ മൂല്യനിര്‍ണയം, സമ്മാനദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടത്തി. ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടവരും വെയ്റ്റിംഗ് ലിസ്റ്റിലെ 6000 വരെയുള്ളവര്‍ക്കുമാണ് ഒന്നാം ഘട്ട ക്ലാസുകള്‍ പൂര്‍ത്തിയാക്കിയത്. ഹാജിമാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും സഹായങ്ങള്‍ ഒരുക്കുന്നതിനും ട്രെയിനിങ് ഓര്‍ഗനൈസര്‍മാരും ഫാക്കല്‍റ്റി അംഗങ്ങളും പ്രവര്‍ത്തിച്ചു വരികയാണ്. അടുത്തു നടക്കുന്ന രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകളില്‍ ഏറെ ഫലപ്രദമായ ഇടപെടലുകള്‍ക്ക് പരിശീലനം സിദ്ധിച്ച ഫാക്കല്‍റ്റി അംഗങ്ങള്‍ നേതൃത്വം നല്‍കും.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026