l o a d i n g

കേരള

പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ വാപ്പിച്ചിയെ ഓര്‍ത്ത് കലാഭവന്‍ നവാസിന്റെ മകന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ പിതാവിനെ ഓര്‍ത്ത് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് അന്തരിച്ച നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ മകന്‍ റിഹാന്‍ നവാസ്. പിതാവിന്റെ ആശംസകള്‍ കേള്‍ക്കാത്ത ആദ്യത്തെ പിറന്നാളാണ് ഇത്തവണത്തേതെന്ന് റിഹാന്‍ സാമൂഹികമാധ്യമത്തില്‍ കുറിച്ചു. 50 വയസ്സുപൂര്‍ത്തിയാക്കും മുമ്പാണ് പിതാവ് മരിച്ചത്. തങ്ങളെ സുരക്ഷിതരാക്കിയാണ് പിതാവ് പോയതെന്നും റിഹാന്‍ കുറിച്ചു.

കുറിപ്പിനൊപ്പം നവാസിന്റെ വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോകളും റിഹാന്‍ പങ്കുവെച്ചിട്ടുണ്ട്. നവാസ് മരിക്കുംമുമ്പുള്ള പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയും കുറിപ്പിനൊപ്പമുണ്ട്.

സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെ നവാസിനെ ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം.

റിഹാന്‍ നവാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഒക്ടോബര്‍ എട്ട്, ഇന്നെന്റെ പിറന്നാളാണ്.

ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസ്സാകുക എന്നത്. പക്ഷേ എനിക്ക് 18 വയസ്സായത് കാണാന്‍ വാപ്പിച്ചി ഇല്ല.

വാപ്പിച്ചിയുടെ ആശംസകള്‍ കേള്‍ക്കാന്‍ പറ്റാത്ത ആദ്യത്തെ പിറന്നാള്‍.

വാപ്പിച്ചിയുടെ വസ്ത്രങ്ങള്‍ അണിയാന്‍ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്.

എപ്പോള്‍ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും, എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും.

ഞങ്ങള്‍ അത് ധരിക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ നോക്കി നില്‍ക്കും.

ഇപ്പോള്‍ ഞാനും റിദുവും ആ വസ്ത്രങ്ങള്‍ അണിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ അത് അണിയുമ്പോള്‍ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീല്‍ ആണ്, വല്ലാത്ത ധൈര്യവും തോന്നും.

വാപ്പിച്ചി 50 വയസ്സു പൂര്‍ത്തിയാക്കിയില്ല (രേഖകളില്‍ ജനനതീയതി തെറ്റാണ്, ഓഗസ്റ്റ് 10, 1974-ലാണ് യഥാര്‍ഥ ജനനതീയതി).

പക്ഷേ ഞങ്ങള്‍ക്ക് 24 വയസ്സാണ് വാപ്പയെ കണ്ടാല്‍ തോന്നാറുള്ളു അത്ര യംഗ് ആയ മനസ്സാണ് വാപ്പിച്ചിയുടേത്. ഞങ്ങളെ സേഫ് ആക്കിയിട്ടാണ് വാപ്പിച്ചി പോയത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026