l o a d i n g

സാംസ്കാരികം

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടം; നടന്‍ മോഹന്‍ലാലിന് സൈന്യത്തിന്റെ ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയതിനു പിന്നാലെ, നടന്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇഛഅട ഇീാാലിറമശേീി ഇമൃറ (കരസേനാ മേധാവിയുടെ അഭിനന്ദന പത്രം) സമ്മാനിച്ചു.

ന്യൂഡല്‍ഹിയിലെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു ചടങ്ങ്. ഏഴ് ആര്‍മി കമാന്‍ഡര്‍മാരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍, മോഹന്‍ലാലിന്റെ സേവന മനോഭാവം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സൈനിക യൂണിഫോമിനോടുള്ള അചഞ്ചലമായ ആദരവ് എന്നിവയെ സൈന്യം പ്രത്യേകമായി പ്രശംസിച്ചു.

അഭിമാന നിമിഷമെന്ന് മോഹന്‍ലാല്‍
സൈന്യത്തില്‍ നിന്ന് ലഭിച്ച ആദരം അളവില്ലാത്ത അഭിമാനവും നന്ദിയുമുള്ള നിമിഷമാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. 'ഇത് ഒരു വലിയ അംഗീകാരമാണ്. 16 വര്‍ഷമായി ഞാന്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടവും ഈ ആദരവിന് ഒരു കാരണമായി,' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും രാജ്യത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കുന്ന പദ്ധതികളും കരസേനാ മേധാവിയുമായി ചര്‍ച്ച ചെയ്തതായി മോഹന്‍ലാല്‍ വ്യക്തമാക്കി. 2009-ലാണ് മോഹന്‍ലാലിന് ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത്. 'വിശ്വശാന്തി ഫൗണ്ടേഷന്‍' ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സൈനികര്‍ക്ക് വേണ്ടിയുള്ള പ്രചാരണങ്ങളിലൂടെയും മോഹന്‍ലാല്‍ സേനയുമായി ശക്തമായ ബന്ധം നിലനിര്‍ത്തുന്നുണ്ട്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026