l o a d i n g

ഇന്ത്യ

ആശുപത്രി ദുരന്തത്തില്‍ തേങ്ങി രാജസ്ഥാന്‍, അനാസ്ഥയെന്ന് ആരോപണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

ജയ്പൂര്‍- രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാന്‍ സിംഗ് (എസ്.എം.എസ്) ആശുപത്രി ട്രോമാ സെന്ററിലെ ഐ.സി.യുവില്‍ ഞായറാഴ്ച രാത്രി വൈകി ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചു.

രാത്രി 11:20-ഓടെ ട്രോമാ സെന്ററിലെ ന്യൂറോ ഐ.സി.യു വാര്‍ഡിലെ സ്റ്റോര്‍ റൂമിലാണ് തീ ആദ്യം കണ്ടതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മിനിറ്റുകള്‍ക്കകം തീ പടര്‍ന്ന് 11 കിടക്കകളുള്ള ഐ.സി.യു വാര്‍ഡ് പൂര്‍ണമായി കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസമയത്ത് വാര്‍ഡ് മുഴുവന്‍ പുക നിറഞ്ഞെന്നും, രോഗികളെ കണ്ടെത്താന്‍ പോലും സാധിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 'വാര്‍ഡ് നിറയെ പുകയായിരുന്നു, എന്റെ അമ്മയെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല,' എന്ന് മരിച്ച ഒരു രോഗിയുടെ മകന്‍ പറഞ്ഞു. അപകടം നടന്നപ്പോള്‍ ആശുപത്രി ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു.

എന്നാല്‍, വാര്‍ഡ് ജീവനക്കാരും പോലീസുകാരും ചേര്‍ന്ന് ജീവന്‍ പണയപ്പെടുത്തി രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ചതായി ചില ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ തങ്ങള്‍ക്കും പൊള്ളലേല്‍ക്കുകയും പുക ശ്വസിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചിച്ചു.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026