തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ അവാര്‍ഡ് ഇ.സന്തോഷ് കുമാറിന്. 'തപോമയിയുടെ അച്ഛന്‍' എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ടി.ഡി രാമകൃഷ്ണന്‍, എന്‍.പി. ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരുള്‍പ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തിക്കൊണ്ട് ജഡ്ജിങ് കമ്മിറ്റി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു. പുരസ്‌കാരങ്ങള്‍ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് സന്തോഷ് കുമാര്‍ പ്രതികരിച്ചു.
Related News