l o a d i n g

സാംസ്കാരികം

മലയാളം മിഷന്‍ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: സൗദി ചാപ്റ്റര്‍ തല വിജയികളെ പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025

ജിദ്ദ: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓര്‍മയ്ക്കായി മലയാളം മിഷന്‍ എല്ലാ വര്‍ഷവും ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരമായ 'സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റര്‍ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ അന്‍സ്റ്റിയ മരിയ (അല്‍ ഖസീം) ഒന്നാം സ്ഥാനവും, അബ്ദുല്‍ ഹമീസ് (ദമാം) രണ്ടാം സ്ഥാനവും, ധ്വനി ചന്ദ്രന്‍ (നജ്റാന്‍) മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ തീര്‍ത്ഥ പി.എസ് (ജിസാന്‍), ഖദീജ താഹ (ജിസാന്‍), ഗൗരി നന്ദ (ദമാം) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ എഴുത്തുകാരന്‍ ജോസഫ് അതിരുങ്കലാണ് വിജയികളെ പ്രഖ്യാപിച്ചത്. പ്രവാസി മലയാളികളുടെ പുതുതലമുറയില്‍ മാതൃഭാഷ പ്രചാരണത്തിന്റെ പ്രാധാന്യവും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിനും ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്നതിനും മാതൃഭാഷ പഠനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളം മിഷന്‍ സൗദി ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ, അല്‍ഖസീം, തബൂക്ക്, നജ്റാന്‍, അബഹ, ജിസാന്‍ എന്നീടങ്ങളില്‍ നടത്തിയ മേഖല തല മത്സരത്തിലെ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളാണ് ചാപ്റ്റര്‍ തല മത്സരത്തില്‍ പങ്കെടുത്തത്. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ പ്രമുഖ മലയാള കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഒ.എന്‍.വി കുറുപ്പിന്റെ കവിതകളാണ് മത്സരാര്‍ത്ഥികള്‍ ഇത്തവണ ചൊല്ലിയത്.

പ്രശസ്ത കവി രാജന്‍ കൈലാസ് കാവ്യാലാപന പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി കവിതയും ജീവിതവും കൊണ്ട് മഹത്തായ പോരാട്ടങ്ങള്‍ നടത്തിയ മലയാളത്തിന്റെ മാതൃസ്വരമായിരുന്ന സുഗതകുമാരി ടീച്ചര്‍ക്ക് നല്‍കുന്ന ഏറ്റവും ധന്യമായ കൃതജ്ഞതവും ആദരവുമാണ് മലയാളം മിഷന്റെ ആഗോള കാവ്യാലാപന മത്സരമെന്ന് അദ്ദേഹം പറഞ്ഞു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് കൊട്ടിയം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കവികളും എഴുത്തുകാരുമായ സബീന.എം.സാലി, നീതു കുറ്റിമാക്കല്‍, ശിവപ്രസാദ് പാലോട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. പ്രവാസി മലയാളി കുട്ടികളില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി മലയാളം മിഷന്‍ നടത്തുന്ന വിവിധ സാംസ്‌കാരിക -ഭാഷാ പരിപാടികളായ കാവ്യാലാപന മത്സരം, കഥാ വായന, പ്രസംഗം, ചിത്ര രചന, സഹവാസ ക്യാമ്പുകള്‍ എന്നിവയുടെ പ്രസക്തിയും പ്രാധാന്യവും ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ വിശദീകരിച്ചു. ചാപ്റ്റര്‍ ചെയര്‍മാന്‍ താഹ കൊല്ലേത്ത്, കണ്‍വീനര്‍ ഡോ.ഷിബു തിരുവനന്തപുരം, വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഷാഹിദ ഷാനവാസ്, ലോക കേരള സഭ അംഗം കെ .ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍, വിദഗ്ധ സമിതി വൈസ് ചെയര്‍മാന്‍ ഡോ.രമേശ് മൂച്ചിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കാവ്യാലാപന മത്സരം മികച്ച നിലവാരം പുലര്‍ത്തിയതായും, അക്ഷര സ്ഫുടത, മിതമായ ഭാവ ശബ്ദ പ്രകടനം, അര്‍ത്ഥം, ആശയം, ഇവയുടെ സ്പഷ്ടീകരണം എന്നീ മത്സര മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചതായും വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മാതൃഭാഷയുടെ ജീവിത പരിസരങ്ങളില്‍ നിന്നും അകന്ന് പ്രവാസ ലോകത്ത് വിദേശ ഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിന്റെ മൂല്യനിര്‍ണ്ണയത്തില്‍ വെല്ലുവിളി ഉയര്‍ത്തിയതായും വിധികര്‍ത്താക്കള്‍ പറഞ്ഞു.

സൗദി ചാപ്റ്റര്‍ തല മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് സൗദി ചാപ്റ്റര്‍ കമ്മിറ്റി സാക്ഷ്യപത്രം നല്‍കുകയും മലയാളം മിഷന്റെ ആഗോള തല ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫനും വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഷാഹിദ ഷാനവാസും അറിയിച്ചു. മലയാളം മിഷന്‍ മേഖല കോഓര്‍ഡിനേറ്റര്‍മാരായ ഡോ. രമേശ് മൂച്ചിക്കല്‍, അനു രാജേഷ് , ഷാനവാസ് കളത്തില്‍, പി.കെ.ജുനൈസ്, ഉബൈസ് മുസ്തഫ, കെ. ഉണ്ണികൃഷ്ണന്‍, വി.കെ.ഷഹീബ എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളം മിഷന്‍ കേന്ദ്ര ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫൈനലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും മലയാളം മിഷന്‍ നല്‍കും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും ഫൈനല്‍ മത്സരത്തിന്റെ വിധിനിര്‍ണയിക്കുന്നത്.


മലയാളം മിഷന്‍ സുഗതാഞ്ജലി ആഗോളകാവ്യാലാപന മത്സരത്തിന്റെ സൗദിഅറേബ്യ ചാപ്റ്റര്‍ തല മത്സര വിജയികള്‍. സബ് ജൂനിയര്‍ വിഭാഗം: അന്‍സ്റ്റിയ മരിയ (ഒന്നാം സ്ഥാനം), അബ്ദുല്‍ ഹമീസ് (രണ്ടാം സ്ഥാനം), ധ്വനി ചന്ദ്രന്‍ (മൂന്നാം സ്ഥാനം) ജൂനിയര്‍ വിഭാഗം: തീര്‍ത്ഥ പി.എസ് (ഒന്നാം സ്ഥാനം), ഖദീജ താഹ (രണ്ടാം സ്ഥാനം), ഗൗരി നന്ദ (മൂന്നാം സ്ഥാനം).

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026