വാഷിങ്ടന്‍: അമേരിക്കയിലെ മിഷിഗണിലെ ആരാധനാലയത്തിലുണ്ടായ വെടിവെപ്പിലും തീവെപ്പിലുമായി അഞ്ചുപേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിഷിഗണിലെ ഗ്രാന്‍ഡ് ബ്ലാങ്കിലുള്ള ദി ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്‌സിലാണ് വെടിവയ്പ്പ് നടന്നത്. ട്രക്കിലെത്തിയ അക്രമി ട്രക്ക് പള്ളിക്കകത്തേക്ക് ഇടിച്ചു കയറ്റിയാണ് വെടിവെപ്പു നടത്തിയത്. തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന 40 കാരനാണ് അക്രമം നടത്തിയതെന്ന് തിതരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പ്രത്യാക്രമണത്തില്‍ പോലീസ് വധിച്ചു.
വെടിവച്ച അക്രമി തന്നെയാണ് പള്ളി തീയിടുകയായിരുന്നുവെന്ന് സംശയിക്കുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി പള്ളിക്കകത്ത് ആളുകള്‍ കുടുങ്ങിയിട്ടുണ്് എന്നു പരിശോധിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അക്രമത്തെ അപലപിച്ചു. മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
Related News