റിയാദ്: ഇരുപത്തിയഞ്ച് ക്രിസ്തുമസ് ഓര്‍മകളടങ്ങിയ നിഖില സമീര്‍ എഡിറ്റ് ചെയ്ത 'ഓര്‍മ്മപ്പുല്‍ക്കൂട്' എന്ന കൃതിയുടെ റിയാദ് തല പ്രകാശനം നടന്നു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ കായംകുളം എം എസ് എം കോളേജ് അലുംനി സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സിനിമ താരം രശ്മി അനിലിന് നല്‍കിയാണ് പ്രകാശിപ്പിച്ചത്.
ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ ഡോ കെ ആര്‍ ജയചന്ദ്രന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, സമീര്‍ പിച്ചനാട്ട്, അലുംനി പ്രതിനിധികളായ ഷംനാദ് കരുനാഗപ്പള്ളി, സൈഫ് കൂട്ടുങ്കല്‍, ഷിബു ഉസ്മാന്‍ , മുഹമ്മദ് ഷെഫീഖ് എന്നിവര്‍ പങ്കെടുത്തു.
മാനവിക ഐക്യവും സ്‌നേഹവും ആഹ്വാനം ചെയ്യുന്ന കൃതിയാണ് നവതൂലിക സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ പായല്‍ ബുക്സ് പ്രസിദ്ധീകരിച്ച ഓര്‍മപ്പുല്‍ക്കൂട്.റിയാദിലെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ നിഖില സമീര്‍ എഡിറ്റ് ചെയ്ത രണ്ടാമത് കൃതിയാണ് ഓര്‍മപ്പുല്‍ക്കൂട്.
അമേയ', 'നീയും നിലാവും' എന്നീ കവിതാ സമാഹാരങ്ങള്‍, 'വൈദേഴ്സ് മനസില്‍' അനുഭവ കഥകള്‍ എന്നിവയാണ് നിഖില സമീറിന്റെ മറ്റു രചനകള്‍.
Related News