l o a d i n g

ഗൾഫ്

സൗദി ഇലക്ട്രിസിറ്റി കമ്പനിയും ഇന്ത്യയുടെ എന്‍.ടി.പി.സിയും സംയുക്ത സംരംഭത്തിന് ധാരണയായി

Thumbnail
Publisher By     എ.എം. സജിത്ത്
September 20, 2025

ജിദ്ദ- സൗദി ഇലക്ട്രിസിറ്റി കമ്പനിയും ഇന്ത്യയുടെ എന്‍.ടി.പി.സിയും മിഡില്‍ ഈസ്റ്റില്‍ പവര്‍ പ്ലാന്റ് സേവനങ്ങള്‍ നല്‍കുന്നതിനായി സംയുക്ത സംരംഭം രൂപീകരിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചു. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ചടങ്ങില്‍ ഊര്‍ജ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് കരാര്‍ ഒപ്പിട്ടത്.

ഇലക്ട്രിസിറ്റി മേഖലയിലെ സഹകരണവും സാങ്കേതിക വൈദഗ്ധ്യ കൈമാറ്റവും വര്‍ദ്ധിപ്പിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരും വിതരണക്കാരുമാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി. സൗദി അറേബ്യയിലെ വൈദ്യുതിയുടെ പ്രധാന ഉറവിടവും ഇവര്‍ തന്നെ. 11 ദശലക്ഷത്തിലധികം വരിക്കാരാണ് കമ്പനിക്കുള്ളത്.

പവര്‍ പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍, പരിപാലനം, നവീകരണം, വികസന പ്രവര്‍ത്തനങ്ങള്‍, സംഭരണം, എഞ്ചിനീയറിംഗ് സേവനങ്ങള്‍, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ഈ ധാരണാപത്രം സഹകരണം ഉറപ്പാക്കുന്നു. കൂടാതെ, ആധുനിക ഊര്‍ജ സാങ്കേതികവിദ്യകളിലെ ഗവേഷണത്തിലും വികസനത്തിലും സംയുക്തമായി പ്രവര്‍ത്തിക്കും. സ്പെഷ്യലിസ്റ്റുകള്‍ തമ്മിലുള്ള അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റവും പുതിയ വൈദ്യുതി പദ്ധതികളിലെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജ്ജ കമ്പനികളിലൊന്നാണ് പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ എന്ന എന്‍.ടി.പി.സി. കല്‍ക്കരി, ഗ്യാസ്, ജലവൈദ്യുതി, കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങി വിവിധ സ്രോതസ്സുകളില്‍നിന്ന് ഏകദേശം 77,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ എന്‍.ടി.പി.സിക്ക് ശേഷിയുണ്ട്. ഇന്ത്യക്ക് പുറത്തുള്ള വൈദ്യുതി പദ്ധതികളിലും ഇവര്‍ക്ക് എന്‍.ടി.പി.സിക്ക് വലിയ സാന്നിധ്യമുണ്ട്.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026