l o a d i n g

സാംസ്കാരികം

ഷാജു വാലപ്പന്‍ സംവിധായകനായ നിഴല്‍ വ്യാപാരികള്‍, എസ് പി സംവിധാനം ചെയ്ത സ്വാലിഹ് എന്നീ ചിത്രങ്ങളുമായി വാലപ്പന്‍ ക്രിയേഷന്‍സ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 19, 2025

റിയാദ്: പ്രവാസി വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും ആയ ഷാജുവാലപ്പന്‍ ഒരേ സമയം നിര്‍മ്മിച്ച രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. രണ്ടു ചിത്രങ്ങളുടെയും രചന നിര്‍വഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂര്‍ ആണ്. ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രമാണ് നിഴല്‍ വ്യാപാരികള്‍.

നിരവധി സിനിമകളുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന ഷെജിന്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് നിഴല്‍. ഫുഡ് ഇന്‍സ്‌പെക്ടര്‍ സതീഷന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടര്‍ അനശ്വര നായികയാകുന്നു. ഷാജു വാലപ്പനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ജോസ് മാമ്പുള്ളി, ഷാന്‍ കല്ലേറ്റുംകര, നസീമ, ജസീന, അലു കൊടുങ്ങല്ലൂര്‍, കെ പി സത്യന്‍, മിഥിലാ റോസ്, പ്രസിന്‍ കെ പോണത്ത്. സിദ്ദീഖ് കാക്കു, ബഷീര്‍ മാസ്റ്റര്‍, ബാലു രാധാപുരം, ഷെഫീഖ് എന്നിവരും അഭിനയിക്കുന്നു.

മുസ്ലിം സമൂഹത്തില്‍ വേരൂന്നിയ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ഒരു പതിനാല് വയസ്സുകാരന്റെ പോരാട്ടത്തിന്റെ കഥയാണ് സ്വാലിഹ് എന്ന സിനിമ വരച്ചുകാട്ടുന്നത്. വിനോദ് കുണ്ടുകാട് ആണ് ചിത്രത്തിലെ നായകന്‍. ഡോക്ടര്‍ അനശ്വര തന്നെയാണ് ഈ ചിത്രത്തിലെയും നായിക. മാസ്റ്റര്‍ മിഹ്‌റാസ്, ബേബി ആത്മിക, അഷ്‌റഫ് ഗുരുക്കള്‍, ഷാജു വാലപ്പന്‍, അഡ്വ. റോയ്, ഷാജിക്കാ ഷാജി, റഷീദ് മുഹമ്മദ്, മജീദ് കാരാ, ജോസ് മാമ്പുള്ളി, നൗഷാദ് സാഗ, ബിപിന്‍, ഉസ്മാന്‍, ഹവ്വാ ടീച്ചര്‍, ജമീല ടീച്ചര്‍, ശാരിക ടീച്ചര്‍ തുടങ്ങിയവരും വേഷമിടുന്നു.

രണ്ടു ചിത്രങ്ങളുടെയും ഡി ഒ പി ജലീല്‍ ബാദുഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. കെ എം ഷൈലേഷ് എഡിറ്റിങ്ങും, ജസീന മേക്കപ്പും നിര്‍വഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടേഴ്‌സ് റഷീദ് മുഹമ്മദ്, പ്രസിന്‍ കെ പോണത്ത്. അസിസ്റ്റന്റ് ഡയറക്ടര്‍സ് സിദ്ദിഖ് കാക്കൂ. ഗീതു കൃഷ്ണ. അസോസിയേറ്റ് ക്യാമറാമാന്‍ ഷെരീഫ് കണ്ണൂര്‍. ജയന്‍ കോട്ടക്കല്‍, താഹ കണ്ണൂര്‍, ഗിരീഷ് എന്നിവരാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിക്കാ ഷാജി. പ്രൊഡക്ഷന്‍ മാനേജര്‍ ബി പിന്‍ കൊടുങ്ങല്ലൂര്‍. പി ആര്‍ ഒ എം കെ ഷെജിന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ലിന്‍സി വാലപ്പന്‍. മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷന്‍ ജോസ് മാമ്പുള്ളി. ടൈറ്റില്‍ വിഎഫ് എക്‌സ് ഇഹ്ലാസ് റഹ്‌മാന്‍.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026