l o a d i n g

ഗൾഫ്

മദീന എജ്യുക്കേഷന്‍ ഫോറം ആരംഭിച്ചു; സൗദി വിഷന്‍ 2030 ലക്ഷ്യമിട്ട് വിദ്യാഭ്യാസം മെച്ചപ്പെടുത്തും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

മദീന: മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ മദീന എജ്യുക്കേഷന്‍ ഫോറത്തിന് തുടക്കമായി. തൈബ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ഈ ഫോറം, സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും മത്സര മികവിന്റെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്നു. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട വിദഗ്ധരും സ്‌പെഷ്യലിസ്റ്റുകളും ഫോറത്തില്‍ പങ്കെടുക്കുന്നു.

'വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം' എന്ന വിഷയത്തില്‍ നടന്ന ഒരു വര്‍ക്ക്ഷോപ്പോടെയാണ് ഇന്നലെ ഫോറം ആരംഭിച്ചത്. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ക്രിയാത്മകതയെയും നവീകരണത്തെയും പിന്തുണയ്ക്കുന്ന പ്രോത്സാഹജനകമായ പഠനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം എന്നിവ വര്‍ക്ക്ഷോപ്പില്‍ ചര്‍ച്ച ചെയ്തു.

'രാജ്യത്തിന്റെ ആപേക്ഷികവും മത്സരപരവുമായ മുന്‍ഗണനയും ആഗോള മാനവും അനുസരിച്ചുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം' എന്ന വിഷയത്തില്‍ പ്രത്യേക സംവാദവും ഫോറത്തില്‍ നടന്നു. മികവിനെ പിന്തുണയ്ക്കുന്നതില്‍ സര്‍വ്വകലാശാലകളുടെയും അസസ്‌മെന്റ്, അക്രഡിറ്റേഷന്‍ സെന്ററുകളുടെയും പങ്ക്, വിദ്യാഭ്യാസ വികസനത്തില്‍ വിജയിച്ച ആഗോള മാതൃകകള്‍ എന്നിവയെക്കുറിച്ച് ഈ സെഷനില്‍ അവലോകനം ചെയ്തു.

ഇന്ന്, ഫോറത്തിന്റെ തുടര്‍ സെഷനുകള്‍ നടക്കും. 'വിദ്യാഭ്യാസപരമായ സുസ്ഥിരത, ജീവിത നിലവാരം, അന്താരാഷ്ട്ര പങ്കാളിത്തം' എന്ന വിഷയത്തിലുള്ള സംവാദവും, 'വിദ്യാഭ്യാസത്തിലെ സുസ്ഥിരത' എന്ന വിഷയത്തിലുള്ള പ്രത്യേക വര്‍ക്ക്ഷോപ്പും നടക്കും.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026