l o a d i n g

ഗൾഫ്

കായംകുളം എം എസ് എം കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ രശ്മി അനിലിന് സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ എം എസ് എം കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിനിയും സിനിമ സീരിയല്‍ നടിയുമായ രശ്മി അനിലിന് കായംകുളം എം എസ് എം കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ സ്വീകരണം നല്‍കി.

മലാസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഷംനാദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ പരിപാടി പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ: ജയചന്ദ്രന്‍, നിഖില സമീര്‍, മുഹമ്മദ് ഷെഫീഖ് എന്നിവര്‍ സംസാരിച്ചു. തന്റേതായ ശൈലി കൊണ്ട് കോമഡി രംഗത്തും സീരിയല്‍ രംഗത്തും സിനിമയിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഹ്യദയങ്ങള്‍ കീഴടക്കിയ രശ്മി കലാരംഗത്ത് ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്ന് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അലുംനിയുടെ സ്‌നേഹോപഹാരം കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് രശ്മിക്ക് സമ്മാനിച്ചു. ഒരു കലാകാരി എന്ന നിലയില്‍ ലോകത്ത് എവിടെ ചെന്നാലും എം എസ് എം കോളേജില്‍ പഠിച്ചര്‍ക്ക് ഒരു കൂട്ടായ്മ ഉണ്ടാവാറുണ്ടന്നും അവരെയെല്ലാം കാണാന്‍ തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്നും; റിയാദിലും എം എസ് എം അലുംനിയുടെ സ്‌നേഹാദരവ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞതിലും, വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ സുഹ്യത്തുക്കളെ നേരില്‍ കാണാന്‍ കഴിഞ്ഞതിലുമുള്ള സന്തോഷവും, പഴയകാല കോളേജ് ഓര്‍മ്മകളും രശ്മി പങ്കുവെച്ചു.

സമീര്‍ റോയ്ബോക്, രാജീവ് സാഹിബ്, നിസാം രണ്ടാം കുറ്റി, ഫൗസിയ നിസാം, മുഹമ്മദ് ഖാന്‍, ഷൈല, തിഫ്‌ല അനസ്, സംഗീത, ഷെബീര്‍ വരിക്കപ്പള്ളി, അനസ്, ഫൈസല്‍, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2015 ല്‍ രൂപീകൃതമായ അലുംനി റിയാദ് ചാപ്റ്റര്‍ കൂടുതല്‍ പ്രവര്‍ത്തങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ആയതിനാല്‍ റിയാദില്‍ ഉള്ള കായംകുളം എം എസ് എം കോളേജ് പൂര്‍വ്വവിദ്യാര്തഥികള്‍ ഈ നമ്പറുകളില്‍ 0500439252, 0560514198, ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു. ചടങ്ങിന് സെയ്ഫ് കൂട്ടുങ്കല്‍ സ്വാഗതവും ഷിബു ഉസ്മാന്‍ നന്ദിയും പറഞ്ഞു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026