l o a d i n g

ഗൾഫ്

ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 15, 2025

അല്‍ ഖാര്‍ജ് : അല്‍ ഖര്‍ജിലെയും പരിസര പ്രദേശത്തെയും പ്രവാസി കുടുംബങ്ങളുടെ കുട്ടികള്‍ക്കായി നൂതന വിദ്യാഭ്യാസം വാഗ്ദാനം നല്‍കി ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഷെയ്ഖ് ഫവാസ് അബ്ദുല്ല ആല്‍ക്രൈഡീസ് നിര്‍വഹിച്ചു. ഷെഹ ജോവന്‍ അബ്ദുല്ല ആല്‍ക്രൈഡീസ് ഡോ.അന്‍വര്‍ ഖുര്‍ഷിദ്, ഷിഹാബ് കൊട്ടുക്കാട്, ജനറേഷന്‍ സ്‌കൂള്‍ സൗദി പ്രിന്‍സിപ്പല്‍ ഹദീല്‍ സുലൈമാന്‍ അല്‍ നാസര്‍, ഫൂച്ചര്‍ ജെനറേഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാരികോം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ക്വാണ്ടം റൈസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പദ്മിനി യു നായര്‍ അധ്യക്ഷത വഹിച്ചു. സൗദി പ്രിന്‍സിപ്പല്‍ ആര്യഫ് അല്‍-രമഹൈമി, സ്‌കൂള്‍ സ്റ്റാഫ്, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗോകുലം ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടി ചടങ്ങിനു കൊഴുപ്പേകി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നിരവധി വിനോദ പരിപാടികളും ഗെയിംമുകളും അരങ്ങേറി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന നിലവാരം ഉറപ്പു നല്‍കിയാണ് ക്വാണ്ടം റൈസ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. അത്യാധുനിക സംവിധാന ങ്ങളോടെയാണ് ക്ലാസ്സ് റൂമുകള്‍ സജ്ജികരിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ലാബുകള്‍, വിപുലമായ കളി പ്രദേശങ്ങള്‍ എ ഐ സംവിധാനങ്ങള്‍ അടക്കമുള്ള ഇന്‍ഫ്രാസ്ട്രക്ചറും പഠന അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ക്വാളിഫൈഡ് അദ്ധ്യാപികമാരാണ് ക്ലാസുകള്‍ നയിക്കുന്നത്.

സിബിഎസ്ഇ, ഐ ജിസി എസ് ഇ പാഠ്യപദ്ധതിയാണ് പഠിപ്പിക്കുന്നത്. എല്ലാ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും. ഡേകെയര്‍, നഴ്‌സറി മുതല്‍ ഗ്രേഡ് വരെ കിന്റര്‍ഗാര്‍ട്ടന്‍, ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം. 2025 സെപ്റ്റംബര്‍ 10 ആണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

ഇന്നൊരു തുറന്ന ദിവസം മാത്രമല്ല, പരിധിയില്ലാത്ത സാധ്യതകള്‍ക്കുള്ള തുറന്ന വാതില്‍ ആണ് തുറന്നിടുന്നത്. അളവില്‍, ശക്തമായ പ്രാദേശിക മൂല്യങ്ങല്‍ ഉയര്‍ത്തി പിടിക്കുന്നതിനൊപ്പം മികച്ച വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കുന്നതിനും ആഗോളതലത്തില്‍ അവരുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രിന്‍സിപ്പല്‍ പദ്മിനി യു നായര്‍ പറഞ്ഞു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026