l o a d i n g

ഗൾഫ്

നിലമ്പൂര്‍ ഫെസ്റ്റ് 25 : വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു, ഒക്ടോബര്‍ 26 ഞായറാഴ്ച അജ്മാനില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

ദുബായ്: യുഎഇ- നിലമ്പൂര്‍ പ്രവാസി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷവും, ഇരുപതാമത് വാര്‍ഷിക സംഗമവും നിലമ്പൂര്‍ ഫെസ്റ്റ് 2025 എന്ന പേരില്‍ നടത്തുന്നതിനുള്ള വിപുലമായ സ്വാഗത സംഘം കമ്മിറ്റി കഴിഞ്ഞ ദിവസം ദുബായില്‍ രൂപീകരിച്ചു. ഒക്ടോബര്‍ 26 ഞായറാഴ്ച അജ്മാന്‍ അല്‍ തലഹ് ഹാബിറ്റാറ്റ് സ്‌കൂള്‍ അങ്കണത്തില്‍ വെച്ചാണ് നിലമ്പൂര്‍ ഫെസ്റ്റ് നടക്കുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ നീണ്ടു നില്‍ക്കുന്ന നിലമ്പൂര്‍ ഫെസ്റ്റില്‍ പ്രമുഖ ഗിത്താറിസ്റ്റ് സുമേഷ് കൂട്ടിക്കല്‍, വൈറല്‍ ഗായക ഫാമിലി നിഷാദുല്‍ സുല്‍ത്താന്‍, കലാഭവന്‍ നസീബ് എന്നിവരുടെ കലാവിരുന്നും അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ മറ്റു കലാപരിപാടികളും ഉണ്ടാകും. നിലമ്പൂര്‍ നിയമസഭാ അംഗം ആര്യാടന്‍ ഷൗക്കത്ത് മുഖ്യാഥിതിയി പങ്കെടുക്കുന്ന പരിപാടിയില്‍ ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്ര, ചെണ്ടമേളം, ഓണസദ്യ, വടംവലി മത്സരം എന്നിവയും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സ്വാഗത സംഘം യോഗത്തില്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് ഷഫീക്ക് അധ്യക്ഷം വഹിച്ചു. ഡോ.ഷമീല്‍ ഇബ്‌നു ജമീല്‍ അസ്സോസിയഷന്റെ കഴിഞ്ഞ കല പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു.

നിലമ്പൂര്‍ ഫെസ്റ്റ് 2025 വിജയകരമായി നടത്തുവാനായി രീപീകരിച്ച സ്വാഗത സംഘം കമ്മിറ്റി മുഖ്യ ഭാരവാഹികള്‍: മുഖ്യ രക്ഷാധികാരി ; ബാലകൃഷ്ണന്‍ അലിപ്ര, ചെയര്‍മാന്‍ ; ഷമീല്‍ ഇബ്‌നു ജമീല്‍, വൈസ് ചെയര്‍മാന്‍ ; റഫീഖ് പി മൂത്തേടം, ജനറല്‍ കണ്‍വീനര്‍ ; കെ ടി ജുനൈസ് പോത്തുകല്ല്, ജോയിന്റ് കണ്‍വീനര്‍ : ജമാലുദ്ധീന്‍ പുലിവെട്ടി, ഫിനാന്‍സ് ഡയറക്ടര്‍ ; ഷബീര്‍ അലി വി വഴിക്കടവ്, പ്രോഗ്രാം ചീഫ് കോഓര്‍ഡിനേറ്റര്‍ : സുനില്‍ ബോണ്‍സ്റ്റന്‍ നിലമ്പൂര്‍ എന്നിവരും വിവിധ സബ്കമ്മിറ്റി അംഗങ്ങളായി,
റൂമേഷ്, യൂനുസ് ഖാന്‍, ഫൈസല്‍ ഖാന്‍, ഷിബില്‍, അനൂപ് ആന്റണി, വിനു, പ്രകാശ് ( രജിസ്‌ട്രേഷന്‍), ഫര്‍ഹാന്‍, ഷിറോഷ്, ചന്ദ്രന്‍, ജോജി, സുനില്‍ ഉപ്പട (പൂക്കളം) രഞ്ജിത്, ഷമീല്‍, ഷിബു, ഷബീര്‍, ഷഫീക് , ബാലകൃഷ്ണന്‍, മുജീബ്, ഷാഹിര്‍ (സ്‌പോണ്‍സര്‍ഷിപ്പ്), രമ്യ, അഞ്ചു, റിനു ( ഇന്‍ഡോര്‍ ആര്‍ട്‌സ് പ്രോഗ്രാം) അലി അക്ബര്‍, ഹാരിസ്, നജുമുദ്ധീന്‍, അനസ്, മുജീബ്, ഷാഹിര്‍ (ഔട്ട്ഡോര്‍ ഗെയിംസ് ) സന്തോഷ്, ഷഫീക് കാളികാവ്, അനൂപ് സണ്ണി, റൂമേഷ് (ഗിഫ്റ്റ്, മൊമെന്റോ & ലക്കിഡ്രോ), അലി, ഹാരിസ്, വിനു (മെഡിക്കല്‍ ഫസ്റ്റ് എയ്ഡ്) ജോജി, റഫീഖ്, ഷഫീക് , ഹഫ്സല്‍,മുജീബ് കാളികാവ് (ലോജിസ്റ്റിക് & ട്രാന്‍സ്പോര്‍ട്ട്), രഞ്ജിത്, അലി, യൂനിസ്, പ്രജീഷ്, ഷിബില്‍ (പബ്ലിസിറ്റി വിങ്), സൈനുലാബുദീന്‍, അഫ്സല്‍ നിലമ്പൂര്‍, ഡിവിന്‍, പ്രജീഷ്, ജമാല്‍, യൂനിസ്, താജ്,മുജീബ് കാളികാവ് (വോളന്റീര്‍ വിങ്) നെജുമുദ്ധീന്‍, അഭിലാഷ്, പ്രജീഷ്, താജ്, രഞ്ജിത് (സ്റ്റേജ്, സൗണ്ട് & ലൈറ്റ് ), ബിനേഷ്, നജുമുദ്ധീന്‍, രഞ്ജിത്, മുജീബ് (ഗസ്റ്റ് റിസപ്ഷന്‍), ഷഫീക് കരുളായി, ജമാല്‍, ഷഫീഖ് കാളികാവ്, റഫീഖ്, അനസ്, ഷിബു (ഫുഡ് വിങ്) എന്നിവരെയും തെരെഞ്ഞെടുത്തു.

സ്വാഗത സംഘ യോഗം ജനറല്‍ സെക്രട്ടറി ബിനേഷ് മൂത്തേടം സ്വാഗതവും ട്രെഷറര്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്ക് ഷഫീക്ക് കരുളായി (പ്രസിഡണ്ട് - 0552249897) ബിനേഷ് മൂത്തേടം (ജന. സെക്രെട്ടറി-0551930110 ) എന്നിവരുമായി ബന്ധപെടുക.

ഫോട്ടോ: നിലമ്പൂര്‍ ഫെസ്റ്റ്. 2025 സ്വാഗത സംഗം മീറ്റിങ്ങില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഷഫീഖ് കരുളായി സംസാരിക്കുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026