കൊച്ചി: പുരോഗമന കലാ സാഹിത്യ സംഘം അരൂര്‍ ഏരിയാ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ രമേശ് അരൂരിന്റെ 'കായല്‍ ഹൃദയം' എന്ന ഗ്രന്ഥം പ്രൗഢ ഗംഭീരമായ സദസ്സില്‍ സി.പി.എം സംസ്ഥാന സമിതി അംഗം സി.ബി ചന്ദ്രബാബുവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് അലിയാര്‍ മാക്കിയിലും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പ്രകാശനം ചെയ്തു.
പ്രമുഖ എഴുത്തുകാരന്‍ ഫ്രാന്‍സീസ് നെറോണ ഗ്രന്ഥപ്രകാശന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ചു. അരൂര്‍ എംഎല്‍എ ദലീമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി അജിത്കുമാര്‍, പി.കെ സാബു , കരുവ മോഹന്‍ , ഹേമ തൃക്കാക്കര ,ആര്‍. ജീവന്‍, ഗീത പുഷ്‌കരന്‍, കുമാരി വിജയ , എംപി ലത, ശ്രീദേവി കെ.എസ്, ബിന്ദു വയലാര്‍, ഇ.എം സജിമോന്‍, കെ.കെ അജയ്‌ഘോഷ്, സുമേഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Related News