l o a d i n g

ഗൾഫ്

മത വിദ്വേഷം പരത്തുന്നവരെ ചേര്‍ത്ത് പിടിക്കുന്ന സിപിഎം നയം അപമാനകരം -ഉമര്‍ പാലോട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

ജിദ്ദ : തുടര്‍ച്ചയായി മത വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ പോലെയുള്ളവരെ തലോടുകയും, ചേര്‍ത്ത് പിടിക്കുകയും ചെയ്തുകൊണ്ട്, അവര്‍ മാതൃകയാണെന്ന് പൊതു സമൂഹത്തോട് പറയുന്ന സി പി എം കേരളത്തില്‍ വേട്ടക്കാരനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്, ഇത് കേരളീയ മത നിരപേക്ഷ സമൂഹത്തിനും നമ്മുടെ പൈതൃകത്തിനും അപമാനമാണെന്നു പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി അംഗം ഉമര്‍ പാലോട് അഭിപ്രായപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ആദ്ദേഹം.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഭരണഘടന തന്നെ തിരുത്തണമെന്ന ബിജെപി യുടെ സ്വപ്നം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയതുകൊണ്ട് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉപയോഗപ്പെടുത്തി ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാഴ്ചയാണ് വിവിധ സംസ്ഥാനങ്ങളില്‍ കണ്ടു കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ട എന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വിയോജിപ്പ് സംസാരിക്കുന്നവരെ കേള്‍ക്കാനുള്ള മനസ്സ് ദേശീയതലത്തിലെന്ന പോലെ ഇന്ന് കേരളത്തിലും നഷ്ടമായി കഴിഞ്ഞു. നീതി നിഷേധിക്ക പെടുന്ന ഒരു ജനതക്ക് വേണ്ടി അധികാര വര്‍ഗ്ഗത്തിനു നേരം കലഹം കൂട്ടാനുള്ള രാഷ്ട്രീയ ധൈര്യം പലര്‍ക്കും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇവിടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന സാമൂഹ്യ നീതിയുടെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പ്രസക്തമാകുന്നതെന്നും മഹാത്മാ അയ്യങ്കാളിയെ പോലെയുള്ള നവോത്ഥാന നായകരെ സ്മരിക്കാനും അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും ഉറക്കെ പറയാനും വെല്‍ഫെയര്‍ പാര്‍ട്ടി ധൈര്യം കാണിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു.

ജിദ്ദയിലെ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ 35 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന പ്രവാസി വെല്‍ഫെയര്‍ അംഗങ്ങളെ മെമന്റോയും ഹാരവും നല്‍കി ആദരിച്ചു. ജിദ്ദയിലെ മൂന്ന് റീജിയനുകളില്‍ നിന്നുള്ള പ്രവാസി വെല്‍ഫെയര്‍ അംഗങ്ങള്‍ വ്യത്യസ്ത കലാ പരിപാടികള്‍ അവതരിപ്പിച്ചു. വില്ലടിച്ചാന്‍ പാട്ട്, നാടകം, സ്‌കിറ്റുകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികള്‍ എന്നിവ സദസ്സ് ആസ്വദിച്ചു.

പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും, സെക്രട്ടറി സുഹ്റാ ബഷീര്‍ നന്ദിയും പറഞ്ഞു. മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്ന ചടങ്ങിന് പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ കമ്മിറ്റി അംഗം സി എച്ച് ബഷീര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ ചുള്ളിയന്‍, ട്രഷറര്‍ നൗഷാദ് പയ്യന്നൂര്‍, മുനീര്‍ ഇബ്രാഹിം, അബ്ദു സുബ്ഹാന്‍, യൂസഫ് പരപ്പന്‍, ഷഫീഖ് മേലാറ്റൂര്‍, അബഷീര്‍ വളപട്ടണം, സൈനുല്‍ ആബിദീന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026