l o a d i n g

കേരള

വന്ദേ ഭാരത് എക്‌സ്പ്രസ്സിനു കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 11, 2025

കായംകുളം: മധ്യകേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കായംകുളത്ത് വന്ദേ ഭാരത് എക്‌സ്പ്രസ്സിനു സ്റ്റോപ്പില്ലാത്തത് വളരെ നിരാശജനകമാണെന്നും ഈ അവഗണന അവസാനിപ്പിച്ച് പ്രധാനപ്പെട്ട ട്രെയിനുകള്‍ക്കെല്ലാം സ്റ്റോപ്പനുവദിക്കണമെന്ന റെയില്‍വേ യാത്രികരുടെ അഭ്യര്‍ത്ഥനാ ശബ്ദമുയരുന്നു.

ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള റെയില്‍വേ ലൈനുകളുടെ സംഗമ സ്ഥാനം എന്നതിലുപരി എറണാകുളം, തിരുവനന്തപുരം സെന്‍ട്രല്‍, ഷൊര്‍ണ്ണൂര്‍ സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന സ്റ്റേഷന്‍ കായംകുളം ആണ്. ജില്ലാ ആസ്ഥാനങ്ങളിലുള്ള യാത്രക്കാര്‍ക്ക് മാത്രമായി വന്ദേഭാരത് പോലെയുള്ള ട്രെയിനുകള്‍ പരിമിതപ്പെടുത്തുന്നത് യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കു നേരെയുള്ള അവഹേളനം കൂടിയാണെന്ന് സ്ഥിരം ദീര്‍ഘദൂര റെയില്‍വേ യാത്രക്കാരനും വ്യവസായിയും ഒഐസിസി മുന്‍ ഗ്ലോബല്‍ ജന സെക്രട്ടറിയുമായ കെ എം ഷരീഫ് കുഞ്ഞ് അഭിപ്രായപ്പെട്ടു. കായംകുളത്തു നിന്നു പോകാനും കായംകുളത്തേക്ക് വരാനും ഏത് ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ ശ്രമിച്ചാലും ആഴ്ചകള്‍ക്ക് മുന്നേ ബുക്കിംഗ് എല്ലാം ക്ലോസാകുന്നു. അത്ര മാത്രം യാത്രക്കാര്‍ കായംകുളം റെയില്‍വേ സ്റ്റേഷന്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഇത് ചൂണ്ടി കാണിക്കുന്നത്. വന്ദേഭാരത്, രാജധാനി എക്‌സ്പ്രസ്സ് മുതലായ ട്രെയിനുകള്‍ക്ക് കായംകുളം സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനപ്രദമായിരിക്കുമെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ബന്ധപ്പെട്ട അധികാരികളേയും പൊതുജന പ്രതിനിധികളായ എംഎല്‍എ മാരേയും എം പിയേയും സമീപിക്കുവാന്‍ ഒരുങ്ങുകയാണ് റെയില്‍വേ യാത്രികര്‍. കായംകുളം പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലിമെന്റ് അംഗം കെ സി വേണുഗോപാലിന്റെ സത്വര ശ്രദ്ധ ഈ വിഷയത്തിലുണ്ടാകണമെന്നും യാത്രികര്‍ ആവശ്യപ്പെട്ടു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026