l o a d i n g

ഗൾഫ്

ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം കേരളത്തിലെങ്ങും പ്രകടം - അഡ്വ. പി.എം.എ സലാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2025

ജിദ്ദ: ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ഭാരിച്ച ചിലവുകള്‍ താങ്ങാനാവാതെ പൊറുതി മുട്ടിയ ജനത തീര്‍ച്ചയായും ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു വെന്ന യാഥാര്‍ഥ്യം കേരളത്തില്‍ എങ്ങും പ്രകടമാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലൂടെയും ഇക്കാര്യം വ്യക്തമായതാണ്. പിണറായി സര്‍ക്കാരിന്റെ ജന വിരുദ്ധ ഭരണത്തില്‍ പൊറുതിമുട്ടിയ കേരള സമൂഹം ജാതി, മത, രാഷ്ട്രീയ ഭേതമന്യ ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്നു. കേരളത്തില്‍ സംഘ് പരിവാര്‍ ശക്തികള്‍ ആഗ്രഹിക്കുന്നപോലെ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിച്ചെടുത്തു വോട്ട് ചേരിതിരിവു നടത്തി വീണ്ടും അധികാരത്തിലെത്താനുള്ള രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാണ് സി.പി.എം വെള്ളാപ്പള്ളി പോലുള്ളവരുടെയും, പോലീസിന്റെയും വര്‍ഗീയ പെരുമാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തി അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിരിക്കാന്‍ അര്‍ഹരല്ല, ഓരോ ദിവസവും വോട്ട് ചോരി വ്യക്തമായി കൊണ്ടിരിക്കുന്നു, കേരളത്തില്‍ സി.പി.എം. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചാണ് പല മണ്ഡലങ്ങളിലും വിജയിക്കാറുള്ളതെന്നും പുതിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ വിശ്വാസത്തിലെടുത്ത് മുസ്ലിം ലീഗിനെ ഏല്‍പിച്ച വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരിതാശ്വാസ ഫണ്ട് കൃത്യമായി ഉപയോഗിച്ചു വീടുകള്‍ നിര്‍മിച്ചു പൂര്‍ത്തിയാക്കിവരുകയാണ്. ലീഗ് ഏറ്റെടുത്ത പ്രൊജെക്ടുകള്‍ വളരെ സുതാര്യതയോടെയാണ് നടക്കുന്നത്. മറിച്ചുള്ള ചിലരുടെ ആരോപണങ്ങള്‍ മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിലുള്ള വിഭ്രാന്തിയാണെന്നും സലാം സഹിബ് പറഞ്ഞു.

മറ്റുള്ളവരുടെ തൊട്ടയലത്തു പോലും നില്‍ക്കാന്‍ അവകാശമില്ലാത്ത കേരളത്തിലെ ദളിത് പിന്നാക്ക സമൂഹത്തിന് കൂടെയിരുത്തി ഊട്ടിയും , സംഘടിപ്പിച്ചും , തിരഞ്ഞെടുപ്പുകളില്‍ ജനറല്‍ സീറ്റുകളില്‍ പോലും മത്സരിപ്പിച്ചു അര്‍ഹമായ അംഗീകാരവും സ്ഥാന മാനങ്ങളും നല്‍കി കൈപിടിച്ച് ഉയര്‍ത്തിയത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനവും അതിന് നേതൃത്വം കൊടുക്കുന്ന പാണക്കാട് കുടുംബവുമാണ് എന്ന് ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച കേരള സംസ്ഥാന ദളിത് ലീഗ് പ്രസിഡണ്ട് ഇ.പി. ബാബു അഭിപ്രായപ്പെട്ടു. കേരളത്തില്‍ ദളിത് ലീഗ് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ആശയങ്ങള്‍ക്ക് പ്രസക്തിയേറി വരുന്നുവെന്നും മുസ്ലിം ലീഗിന്റെ പൂര്‍ണ പിന്തുണയോടെ വിവിധ പ്രവര്‍ത്തങ്ങളുമായി ദളിത് ലീഗ് പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സജീവമായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ അനീസ് മാസ്റ്റര്‍ നാട്ടില്‍ കെഎംസിസി സഹകരണത്തോടെ നടത്തുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു സംസാരിച്ചു .

ആക്ടിങ് പ്രസിഡണ്ട് എ.കെ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. വിപി മുസ്തഫ സ്വാഗതം പറഞ്ഞു. ജിദ്ദ കെഎംസിസി സെപ്റ്റംബര്‍ 19 നു സംഘടിപ്പിക്കുന്ന ഫുട്ബാള്‍ മത്സരത്തിന്റെ ജഴ്സിപ്രകാശനം നടന്നു. മെഡിക്കല്‍-ഹാരിസ് ബാബു, ടെക്നിക്കല്‍ - അബു കാട്ടുപാറ, അമ്പയര്‍ കെ വി നാസര്‍, വളന്റിയര്‍ -റഹ്‌മത്ത് അലി എന്നിവര്‍ സലാമില്‍ നിന്ന് ജഴ്സികള്‍ ഏറ്റുവാങ്ങി.

ജിദ്ദ കെഎംസിസി സാരഥികളായ ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, ജലാല്‍ തേഞ്ഞിപ്പലം, സുബൈര്‍ വട്ടോളി, അഷ്റഫ് താഴെക്കോട് , സാബില്‍ മമ്പാട് , സിറാജ് കണ്ണവം, ഷക്കീര്‍ മണ്ണാര്‍ക്കാട്, ലത്തീഫ് വയനാട്, എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026