l o a d i n g

വേള്‍ഡ്

നേപ്പാളില്‍ കലാപം രൂക്ഷം: വെടിവെപ്പില്‍ മരണം 19 ആയി

Thumbnail

കഠ്മണ്ഡു: നേപ്പാളില്‍ രാജ്യസുരക്ഷയുടെ പേരില്‍ സോഷ്യല്‍ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെത്തിടര്‍ന്നുണ്ടായ ജെന്‍ സി കലാപത്തില്‍ മരണം 19 ആയി ഉര്‍ന്നു. കലാപത്തിന്റെ ഉത്തരവാദത്തം ഏറ്റെടുത്ത്് ആഭ്യന്തര മന്ത്രി രാജിവെച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്. പൊലീസ് വെടിവെപ്പിലാണ് 19 പേരും മരിച്ചതെന്നാണ് വിവരം.

മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. പരിക്കേറ്റവരുടെ എണ്ണം 250ന് മുകളിലായതായാണ് റിപ്പോര്‍ട്ട്. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. യുവാക്കളുടെ പ്രക്ഷോഭം ശക്തമാകുന്നതിന് പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് ആഭ്യന്തര മന്ത്രിയുടെ രാജി. നേരത്തെ പാര്‍ട്ടി യോഗത്തില്‍ രാജിവെയ്ക്കാനുള്ള സന്നദ്ധത രമേശ് ലെഖാക് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉന്നത നേതാക്കളുടെയും ഓഫീസുകള്‍ക്കുമുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി-യുവാക്കളുടെ പ്രക്ഷോഭം. സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് 19 പേര്‍ കൊല്ലപ്പെട്ടത്.

നേപ്പാള്‍ പാര്‍ലമെന്റിലേക്ക് യുവാക്കള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലേക്കും വെടിവയ്പ്പിലും കലാശിച്ചത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

Latest News

അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം
അഹങ്കാരമൊടുങ്ങുമ്പോള്‍ സംഭവിച്ചത് തന്ത്രപരമായ ദുരന്തം: അമേരിക്കയുടെ പരാജയത്തിലേക്ക് ഒരു നോട്ടം
June 15, 2026
 സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി
സൗദിയിലെ പാസ്പോര്‍ട്ട് സേവനങ്ങളിലെ കാലതാമസം: പ്രവാസി വെല്‍ഫെയര്‍ നിവേദനം നല്‍കി
June 15, 2026
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യ പ്രകടനമായി
June 15, 2026
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
യു.എസ് - ഇറാന്‍ സമാധാന കരാറിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
June 15, 2026
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പുതുവര്‍ഷ പുലരിയില്‍ വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്വ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
June 15, 2026
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
June 15, 2026
 ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്
ലോകകപ്പ് പോരാട്ടത്തിന് സൗദി അറേബ്യ സജ്ജം; ഉറുഗ്വെയെ ബഹുമാനിക്കുന്നു, എങ്കിലും വിജയപ്രതീക്ഷയോടെ ഗ്രീന്‍ ഫാല്‍ക്കണ്‍സ്
June 15, 2026
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
യുദ്ധം അവസാനിച്ചത് സ്വാഗതം ചെയ്ത് ലോകനേതാക്കള്‍
June 15, 2026
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
ലോകകപ്പില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെതിരെ പൊരുതാനിറങ്ങുന്നു; ടീമിനെതിരെ പ്രതിഷേധം; രാഷ്ട്രീയ പ്രതിസന്ധികള്‍ കളിയെ ബാധിക്കില്ലെന്ന് പരിശീലകനും ക്യാപ്റ്റനും
June 15, 2026
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
അമേരിക്ക-ഇറാന്‍ യുദ്ധത്തിന് വിരാമം: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നു, ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസം
June 15, 2026