l o a d i n g

കായികം

കെഎംസിസി ഗ്രാന്റ് റയാന്‍ സൂപ്പര്‍ കപ്പ്: പാലക്കാടിന് സുവര്‍ണ്ണ കിരീടം

Thumbnail

റിയാദ്. ആഘോഷവും ആരവവും നിറഞ്ഞു നിന്ന രാവില്‍ ദിറാബ് മലാബ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് റയാന്‍ സൂപ്പര്‍ കപ്പില്‍ കെഎംസിസി പാലക്കാട് ജില്ലാ ടീം സുവര്‍ണ്ണ കിരീടം ചൂടി.
അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് ജില്ല കെഎംസിസി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പാലക്കാട് ചാമ്പ്യന്മാരായത്.

വിസില്‍ മുഴങ്ങിയ ആദ്യ നിമിഷം തൊട്ട് ആക്രമണ ഫുട്‌ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. രണ്ട് മുന്നേറ്റ നിരയും നിരന്തരം ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. വര്‍ദ്ധിത ആവേശത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. മുഹമ്മദ് സുഹൈലും റിസ്വാനും അര്‍ഷദും അടങ്ങിയ പാലക്കാടിന്റെ മുന്നേറ്റ നിര നിരന്തരം കോഴിക്കോടിന്റെ ഗോള്‍ മുഖത്ത് ഭീതി സൃഷ്ടിച്ചു കൊണ്ടേയിരുന്നു. കളിയുടെ അന്‍പത്തി ഒന്‍പതാം മിനിറ്റില്‍ അതിന് ഫലവും കണ്ടു. മധ്യനിരയില്‍ നിന്ന് സുഹൈലിനെ ലക്ഷ്യമാക്കി നല്‍കിയ നീളന്‍ പാസ് തടയുവാന്‍ കോഴിക്കോടിന്റെ പ്രതിരോധനിര താരവും ഗോള്‍ കീപ്പറും മുന്നോട്ട് വന്നപ്പോള്‍ അവര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് സുഹൈലുതിര്‍ത്ത മനോഹരമായ ഷോട്ട് ഗോള്‍ വല തൊട്ടു.

ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച കോഴിക്കോട് നിരന്തരം പാലക്കാടിന്റെ ഗോള്‍ പോസ്റ്റിന് മുമ്പില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. തഷിന്‍ റഹ്‌മാനും ജിഫ്രി അരീക്കനും ഹനീഫയും സാധ്യമായ മുഴുവന്‍ കളിയും പുറത്തെടുത്തിട്ടും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. കളിയുടെ അവസാന നിമിഷത്തില്‍ പാലക്കാടിന്റെ ഗോള്‍ കീപ്പറേയും മറികടന്നു ഗോളെന്നുറച്ച പന്ത് പാലക്കാടിന്റെ പ്രതിരോധ നിര താരത്തിന്റെ അവസരോചിത ഇടപെടലില്‍ ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

ലോങ്ങ് വിസില്‍ മുഴങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തിയ പാലക്കാട് ചരിത്രത്തില്‍ ഏറ്റവും മനോഹരമായ റിയാദ് കെഎംസിസി ഫുട്‌ബോളിന്റെ സൂപ്പര്‍ കപ്പിന് അവകാശികളായി.

ടൂര്‍ണമെന്റിലെ മികച്ച ടീമിനുള്ള പുരസ്‌കാരത്തിന് കാസര്‍കോട് ജില്ല കെഎംസിസി ടീം അര്‍ഹരായി. പാലക്കാടിന്റെ കളിക്കാരായ മുഹമ്മദ് സുഹൈല്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ഫാസില്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലാ കെഎംസിസിയുടെ ഫാസിലാണ് കൂടുതല്‍ ഗോളുകള്‍ നേടിയ താരം. മികച്ച പ്രതിരോധ നിര താരമായി കോഴിക്കോടിന്റെ മുഹമ്മദ് കൗഫിനേയും തെരഞ്ഞെടുത്തു.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം, രാജ്യസഭാ അംഗവും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാന്‍ എം പി, ചന്ദ്രിക പത്രാധിപരും പ്രമുഖ കളിയെഴുത്തുകാരനുമായ കമാല്‍ വരദൂര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, അല്‍ റയാന്‍ പോളി ക്ലിനിക്ക് എം ഡി മുഷ്ത്താഖ് മുഹമ്മദ് അലി, അഡ്വ. അനീര്‍ ബാബു, സത്താര്‍ താമരത്ത്, നജീബ് നല്ലാംങ്കണ്ടി, അസീസ് വെങ്കിട്ട, പി സി അലി, അബ്ദുറഹ്‌മാന്‍ ഫറൂഖ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.

സിറ്റി ഫ്ളവര്‍ എച്ച് ആര്‍ മാനേജര്‍ സ്വാലിഹ് അബ്ദുള്ള ഹംസ, എ ബി സി കാര്‍ഗോ ഡയരക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍, ഔട്ട് റൈറ്റ് ഗ്ലോബല്‍ എം ഡി. ജസീര്‍, എ ജി സി കാര്‍ ആക്‌സസറീസ് എം ഡി അലി, ശാഹുല്‍ അന്‍വര്‍ മോഡേണ്‍ സര്‍ക്യൂട്ട്, ജയ് മസാല മാര്‍ക്കറ്റിംഗ് മാനേജര്‍ മണിക്കുട്ടന്‍, അല്‍ ബിനിയ ബ്യൂട്ടി പാര്‍ലര്‍ ഹെഡ് സ്റ്റീഫന്‍, സഫമക്ക പോളിക്ലിനിക്ക് എച്ച് ആര്‍ മാനേജര്‍ ഇല്ല്യാസ് മറുകര, ലിയാഖത്ത് വെസ്റ്റേണ്‍ യൂണിയന്‍ ബ്രാഞ്ച് മാനേജര്‍, ബഷീര്‍ ഐ ബി ടെക്, ബഷീര്‍ പാരഗണ്‍, ശര്‍ഗാവി ലോജിസ്റ്റികിസ് എം ഡി. മുഹമ്മദ് മഷ്ഹൂദ്, സിറാജ് അത്തോളി അണ്‍ലോക്ക്, നജ്മുദ്ധീന്‍ മഞ്ഞളാം കുഴി റോയല്‍ മിറാജ്, റീവ് കണ്‍സള്‍ട്ടന്റ് ഡയറക്ടര്‍ റാഷിദ് എന്‍ എം, മാന്‍ഗോ സിറ്റി മാനേജര്‍ ഷബീര്‍ ഓതായി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026