l o a d i n g

ഗൾഫ്

പ്രവാസി വായനക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് ജിദ്ദ സിജി കമ്മ്യൂണിറ്റി ലൈബ്രറിക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 7, 2025

ജിദ്ദ: നൂതനാശയങ്ങളുമായി ജിദ്ദ സമൂഹത്തിനു മുന്നില്‍ വിസ്മയങ്ങളൊരുക്കുന്ന ജിദ്ദ സിജി ചാപ്റ്ററും ജിദ്ദ സിജി വിമന്‍ കലക്ടീവും സംയുക്തമായി ഒരു പുതിയ വായനാശീലത്തിന് നാന്ദി കുറിച്ചു. സോഷ്യല്‍ മീഡിയ യുഗത്തിലും വായനകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നു മനസ്സിലാക്കി പ്രവാസി വായനകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ജിദ്ദ സിജി കമ്മ്യൂണിറ്റി ലൈബ്രറി യാഥാര്‍ത്ഥ്യമാക്കിയത്.

ഷറഫിയ്യ എം.ആര്‍.എ. റസ്റ്റോറന്റില്‍ നടന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറി ലോഞ്ചിങ്ങില്‍ ജിദ്ദയിലെ സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. സിജി ജിദ്ദ ചാപ്റ്റര്‍ ഉപദേശക സമിതി മേധാവി കെ.ടി അബൂബക്കര്‍ അബ്ദുറഹ്‌മാന്റെ ഖിറാഅത്തോടെയായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍ തുടങ്ങിയത്. സിജി ജിദ്ദ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബൈജു സ്വാഗതം പറഞ്ഞു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സിജി ജിദ്ദ കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറി എന്ന ആശയത്തിന് ജീവന്‍ നല്‍കാന്‍ പരിശ്രമിച്ച ജെ.സി.ഡബ്ലിയു.സി ഉപദേശക സമിതി ഹെഡ് അനീസ ബൈജു ലൈബ്രറിയുടെ ലോഞ്ചിങ്ങിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

കോഡിനേറ്റര്‍മാരുടെ ഉത്തരവാദിത്വത്തില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് നടക്കുന്ന സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പ്രവര്‍ത്തന രീതി, പുസ്തകങ്ങള്‍ സര്‍ക്കുലേറ്റ് ചെയുന്ന പ്രവര്‍ത്തനം, മെമ്പര്‍ഷിപ്പ് നേടുന്നതിന്റെ നടപടി ക്രമങ്ങള്‍, നിയമാവലികള്‍ എന്നിവ കമ്മ്യൂണിറ്റി സിജി ലൈബ്രറിക്ക് വേണ്ടി ലൈബ്രറി പോര്‍ട്ടല്‍ തയ്യാറാക്കിയ ജിദ്ദ സിജി ചാപ്റ്റര്‍ മീഡിയ ഹെഡ് റഫീഖ് പേരൂള്‍ വിശദീകരിച്ചു. സിജി കമ്മ്യൂണിറ്റി ലൈബ്രറിയുടെ പുസ്തക വിതരണത്തെക്കുറിച്ച് ജെ.സി.ഡബ്ലിയു. സി മെമ്പറും ലൈബ്രറി കോഡിനേഷന്‍ ഹെഡുമായ ഇര്‍ഫാന സജീര്‍ സംസാരിച്ചു.

കമ്മ്യൂണിറ്റി ലൈബ്രറിയുടെ ലോഞ്ചിങ്ങിന് കൂടുതല്‍ മിഴിവേകി കൊണ്ട് ജിദ്ദ സിജി വുമണ്‍ കലക്റ്റീവ് മെമ്പര്‍ അമീന തന്‍സിംന്റെ കവിത സമാഹരമായ 'ശലഭായനം' പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. ലൈബ്രറിയുടെ ലോഞ്ചിംഗിന്റെ ഭാഗമായി പുസ്തകത്തിന്റെ ആദ്യപ്രതി ജെ.സി. ഡബ്ലിയു.സി മീഡിയ വിംഗ് കോഡിനേറ്ററും എഴുത്തുകാരിയും അധ്യാപികയുമായ റെജി അന്‍വറിന് നല്‍കിക്കൊണ്ട് അധ്യാപക ദിനാചരണവും നടത്തി. ജെ സി ഡബ്ല്യൂ സി ഗ്രൂപ്പിലെ അദ്ധ്യാപികമാരെ പ്രത്യേകം ആദരിച്ചു.

റൂബി സമീര്‍, എ.എം അഷ്‌റഫ്, ശാക്കിര്‍ ഹുസൈന്‍, റഷീദ് അമീര്‍, സാദിഖലി തുവ്വൂര്‍, മുസാഫിര്‍, എ.എം സജിത്ത്, സലാഹ് കാരാടന്‍, ഹസ്സന്‍ ചെറൂപ്പ, കബീര്‍ കൊണ്ടോട്ടി, സുല്‍ഫിക്കര്‍ ഒതായി എന്നിവര്‍ ആശംസ നേര്‍ന്നു. ജെ.സി ഡബ്ലി.യു.സി വൈസ് ചെയര്‍മാന്‍ നബീല അബൂബക്കര്‍ അവതാരകയായി. ജെ.സി ഡബ്ലിയു.സി ട്രഷറര്‍ മാജിത കുഞ്ഞി ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു. ജനറല്‍ സെക്രട്ടറി സൗദ കാന്തപുരം ലൈബ്രറി കോഡിനേറ്ററുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. ചെയര്‍പേഴ്‌സണ്‍ റഫ്‌സീന അഷ്ഫാഖ് നന്ദി പറഞ്ഞു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026