l o a d i n g

ഗൾഫ്

പ്രവാസികളുടെ ഓണം കെങ്കേമമാക്കാന്‍ കൊച്ചിയില്‍നിന്ന് കയറ്റി അയച്ചത് 1323 മെട്രിക് ടണ്‍ പഴം പച്ചക്കറികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2025

കൊച്ചി: പ്രവാസികളുടെ ഓണം കെങ്കേമമാക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍നിന്നു ഈ വര്‍ഷം കയറ്റി അയച്ചത് 1323 മെട്രിക് ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതലാണിത്. പഴം പച്ചക്കറികള്‍ മാത്രമല്ല, വാഴയില മുതല്‍ പൂക്കള്‍ വരെയുണ്ട് കയറ്റി അയച്ചവയില്‍.

സൗദി അറേബ്യ, ദുബായ്, ദോഹ, ഷാര്‍ജ, കുവൈറ്റ്, അബുദാബി, മസ്‌കറ്റ് തുടങ്ങിയ ഗള്‍ഫ് മേഖലകളിലേക്കാണ് കയറ്റുമതിയില്‍ ഏറെയും. മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്കും ഓണമാഘോഷിക്കാന്‍ വിഭവങ്ങള്‍ അയച്ചിട്ടുണ്ട്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ പ്രദേശങ്ങളില്‍ നിന്നാണ് കാര്‍ഗോ ഏജന്റുമാര്‍ കയറ്റുമതിക്കായി പച്ചക്കറികളും പഴവര്‍ഗങ്ങളും നെടുമ്പാശേരിയില്‍ എത്തിച്ചത്.

കേരളത്തിലെ കര്‍ഷകരില്‍നിന്നും കര്‍ഷക വിപണികളില്‍ നിന്നും നേരിട്ട് വാങ്ങുന്ന പച്ചക്കറികള്‍ക്കാണ് വിദേശത്ത് കൂടുതല്‍ ആവശ്യക്കാരുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ശീതീകരിച്ച് സൂക്ഷിക്കാന്‍ സംവിധാനമുള്ളതിനാല്‍ കയറ്റുമതി വര്‍ദ്ധിക്കാന്‍ സഹായകമായി.

ഈ ഓണക്കാലത്ത് വാഴയിലക്കു വന്‍ ഡിമാന്‍ന്റായിരുന്നു. പ്രത്യേകിച്ച് ഇത്തവണ ഹരിത ഓണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതും ഡിമാന്റ്് കൂടാന്‍ സഹായിച്ചു. നേന്ത്രക്കായക്ക വില കുറവായ സാഹചര്യത്തില്‍ വാഴയിലയ്ക്ക് മികച്ച വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമായി. കടലാസിലും പ്ലാസ്റ്റിക്കിലും ഉള്ള റെഡിമെയ്ഡ് ഇല ലഭിക്കുമെങ്കിലും സദ്യക്ക് കൂടുതല്‍ പേരും ആശ്രയിക്കുന്നത് വാഴ ഇലയെ തന്നെയാണ്. മൂന്നു രൂപ വരെ ഒരു ഇലയ്ക്ക് ഇപ്പോള്‍ വില ലഭിക്കുന്നുണ്ട്. 50 എണ്ണം അടങ്ങിയ കെട്ടിന് 150 രൂപ തോതിലാണ് വില്‍പ്പന നടത്തുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026