l o a d i n g

ഗൾഫ്

റിയാദിലെ ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2025

റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി റിയാദിലെ ആദ്യ ഓണാഘോഷം ഓണത്തേര്-2025 ശ്രദ്ധേയമായി. തുമ്പപൂവും, ഓണത്തപ്പനും, പൂത്തുമ്പിയും, ഓണസദ്യയും ഒക്കെ ഒരുക്കി മഹാബലി തമ്പുരാനെ വരവേല്‍ക്കാന്‍ കേരളക്കരയാകെ ഒരുങ്ങി കഴിഞ്ഞു. ഒപ്പം സാഹോദര്യത്തിന്റേയും സമൃദ്ധിയുടേയും, ഐശ്വര്യത്തിന്റേയും ഓണക്കാലത്തിനായി പ്രവാസ ലോകവും. മലാസിലുള്ള അല്‍മാസ് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഓണത്തേര്-2025 വിഭവ സമൃദ്ധമായ സദ്യയോട് കൂടി ആരംഭിക്കുകയും ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും, ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളും ഉള്‍പ്പടെ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

കൊല്ലം ജില്ലാ കമ്മറ്റി അധ്യക്ഷന്‍ നസീര്‍ ഹനീഫയുടെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ബാലുക്കുട്ടന്‍ അമുഖം പറഞ്ഞു. കുഞ്ഞി കുമ്പള, ഷിഹാബ് കൊട്ടുകാട്, റഹ്‌മാന്‍ മുനമ്പത്ത്, മജീദ് ചിങ്ങോലി, അബ്ദുല്‍ സലീം അര്‍ത്തിയില്‍, ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട് കുന്ന്, നാസര്‍ ലെയ്‌സ്, റഫീഖ് വെമ്പായം, സക്കിര്‍ ദാനത്ത്, അഷ്റഫ് മേചേരി, ബഷീര്‍ കോട്ടയം, റഫീഖ് വെമ്പായം, സിദ്ധീഖ് കല്ലുപ്പറമ്പന്‍, അമീര്‍ പട്ടണത്ത്, ഷാജി മഠത്തില്‍, നസീര്‍ഖാന്‍ അസ്മാസ്, മാത്യു ജോസ്, വനിതാ വേദി പ്രതിനിതികളായ മൃദുല വിനീഷ്, ജാന്‍സി പ്രഡിന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ പള്ളിക്കശേരില്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഷംനാദ് കരുനാഗപ്പള്ളി, അഖിനാസ് കരുനാഗപ്പള്ളി, കബീര്‍ മലാസ്, ബിനോയ് മത്തായി, ഷാലു, മജീദ് മൈത്രി, സാബു കല്ലേലിഭാഗം, നിസാം കുന്നിക്കോട്, ശ്രീജിത്ത് കോലോത്ത്, രെഞ്ചു രാജു, റിയാദ് ഫസലുദീന്‍, ഷാജി റാവുത്തര്‍, ജയന്‍ മാവിള, ജോസ് കടമ്പനാട്, സന്തോഷ് കുമാര്‍, ഹ?രി, ജോജി ബിനോയ്, നിധി സാബു, മോലിഷ സജി, ഹുസിന നിസാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അല്‍ത്താഫ് കാലിക്കറ്റ്, ഷിജു പത്തനംതിട്ട, ജാനറ്റ്, ഷോളി, സഫ ഷിറാസ്, ഹിബ ഫാത്തിമ, എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും, ഓണത്തേര്-2025 വേണ്ടി പ്രത്യേകം ചിട്ടപ്പെടുത്തിയ സെമി ക്ലാസിക്കല്‍ ഡാന്‍സ് ?ദിവ്യാ ഭാസ്‌കരന്‍, ആനന്ദ ലക്ഷ്മി എന്നിവര്‍ അവതരിപ്പിച്ചു , ആരവി ഡാന്‍സ് അക്കാഡമിയുടെ തിരുവാതിരയും, സിനിമാറ്റിക് ഡാന്‍സും അരങ്ങേറി. ശ്രയ വിനീത് അവതരാകയായിരുന്നു. ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ജോ. ട്രഷറര്‍ അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026