l o a d i n g

ഗൾഫ്

ഉംറ വിസ ലഭിക്കാന്‍ 48 മണിക്കൂര്‍ സമയമെടുക്കും, ടിക്കറ്റ് എടുക്കും മുന്‍പ് വിസ ഉറപ്പാക്കണമെന്ന് നിര്‍ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025

ജിദ്ദ: ഓണ്‍ലൈന്‍ വഴി വളരെ പെട്ടെന്ന് ലഭിച്ചിരുന്ന ഉംറ വിസ ലഭിക്കാന്‍ ഇനി രണ്ടു ദിവസം വേണ്ടിവരും. വിസ അനുവദിക്കുന്നതിന് 48 മണിക്കൂര്‍ സമയമാണ് വേണ്ടിവരുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീര്‍ഥാടകര്‍ യാത്ര തിരിക്കുന്നതിന് മുന്‍പ് വിസ നടപടികള്‍ പൂര്‍ത്തിയായത് ഉറപ്പുവരുത്തണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നുസുക്ക് മസാര്‍ പോര്‍ട്ടല്‍ വഴിയാണ് ഉംറ വിസ അനുവദിച്ചിരുന്നത്. നേരത്തെ അപേക്ഷ നല്‍കി ഉടനെതന്നെ വിസ ലഭിക്കാറാണ് പതിവ്. എന്നാല്‍ ആഗസ്റ്റ് 31 മുതല്‍ വിസ അപേക്ഷകള്‍ പരിശോധിച്ച് വിസ ഇഷ്യു ചെയ്യാന്‍ ചുരുങ്ങിയത് 48 മണിക്കൂര്‍ സമയമെടുക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉംറ സര്‍വീസ് കമ്പനികള്‍ക്ക് അതോറിറ്റി നേരത്തെ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

തീര്‍ഥാടകര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വിസ നടപടികള്‍ പൂര്‍ത്തിയായത് ഉറപ്പുവരുത്തണമെന്ന് അതോറിറ്റി അറിയിച്ചു. സുരക്ഷയും സൗകര്യവും പരിഗണിച്ച് തീര്‍ഥാടകന്റെ താമസ സൗകര്യം ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും നല്‍കിയാല്‍ മാത്രമെ ഉംറ വിസകള്‍ അനുവദിക്കുകയുള്ളൂ. നാട്ടിലെ ഓണാവധിയും റബീഉല്‍ അവ്വലും പ്രമാണിച്ച് മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഉംറ വിസയില്‍ സൗദിയിലെത്തുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026