ജിദ്ദ: തിരുവോണ തീവണ്ടി എന്ന പേരില്‍ സൗദിയിലെ ജിദ്ദയിലുള്ള മ്യൂസിക്കല്‍ ബാന്‍ഡ് തീവണ്ടി പുറത്തിറക്കിയ ഓണ പാട്ട് പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയമായ ഓണ ഗാനമായി മാറുന്നു. ജിദ്ദയിലെ മലയാളി കുടുംബങ്ങളാണ് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളൂമായി തീവണ്ടി ബാന്‍ഡിനൊപ്പം പ്രവര്‍ത്തിച്ചത്.
100% സൗദിയില്‍ ചിത്രീകരിച്ച ഈ ഓണപ്പാട്ട്, കേരളത്തില്‍ ചിത്രീകരിച്ചതിന്റെ പ്രതീതിയാണ് ജനിപ്പിക്കുന്നത്. തീവണ്ടി മ്യൂസിക്കല്‍ ഫാമിലിയിലെ അംഗങ്ങളായ ബിനോയ് ജോസഫിന്റെ വരികള്‍ക്ക് നിധിന്‍ സെബാസ്‌റ്യന്‍ ഈണം പകര്‍ന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിജേഷ് ചന്ദ്രു ആണ്. അഭിലാഷ് സെബാസ്‌റ്യന്‍, ബൈജു ദാസ്, ഡോ. മൊഹമ്മദ് ഹാരിസ്, സബീഷ് സെബാസ്‌റ്യന്‍, സുജു രാജു തേവരുപറമ്പില്‍, ടോം തോപ്പില്‍ എന്നിവരാണ് തീവണ്ടി കുടുംബത്തിലെ മറ്റ് അംഗങ്ങള്‍.
Related News