l o a d i n g

സാംസ്കാരികം

പ്രവാസി കൂട്ടായ്മയുടെ ആവണി പുലരി ആല്‍ബം പുറത്തിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

ജിദ്ദ: ഈ വര്‍ഷത്തെ ഓണത്തെ വരവേല്‍ക്കാന്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നുമുള്ള ഒരുകൂട്ടം കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന രണ്ടു ഗാനങ്ങള്‍ അടങ്ങിയ ആല്‍ബം പൈന്‍ആപ്പിള്‍ മീഡിയയില്‍കൂടി റിലീസ് ചെയ്തു. മനോഹരങ്ങളായ ഇതിലെ ഗാനങ്ങള്‍ ഓണത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നതാണ്. പ്രവാസലോകത്തെ വിരഹജീവിതത്തില്‍ ഓണവും അതിന്റെ ആഘോഷങ്ങളും ഒരാളുടെ ഓര്‍മയില്‍ കടന്നു വരുന്നതും അതിലൂടെ തന്റെ പഴയകാല പ്രണയാനുഭവം മനസ്സില്‍ തെളിയുന്നതുമായ ഒരു ഗാനത്തോടൊപ്പം ഓണകാലത്തെ നാടിനെയും പ്രകൃതിയെയും ഓണാനുഭൂതിയെയും വരച്ചു കാട്ടുന്ന മറ്റൊരു ഗാനവും കൂടി ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഓണപ്പാട്ടുകള്‍ക്ക് തനിമയും പരമ്പരാഗത ഭംഗിയും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അര്‍ത്ഥവത്തായ വരികളും ചാരുതയാര്‍ന്ന സംഗീത സംവിധാനവും കൊണ്ട് ഇരു ഗാനങ്ങളും ഇപ്പോള്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഗാനങ്ങള്‍ എല്ലാം കേരളത്തിന്റെ തനതായ ഗ്രാമഭംഗിയില്‍ ചിത്രീകരിച്ചിരിക്കുന്നതാണ്. ജോബി തേരകത്തിനാല്‍ ബേബി, അനില്‍ ജോണ്‍ സാം എന്നിവരുടെ വരികള്‍ക്ക്, അനില്‍ ജോണ്‍ സാം സംഗീതം നിര്‍വഹിച്ചിരിക്കുന്നു. കെ ജെ ലോയിട് ഓര്‍ക്കസ്ട്ര ആന്റ് മിക്‌സിംഗ് നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനില്‍ കെ സാം, ലിന്‍സി ബിബിന്‍ എന്നിവരാണ്. ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ എല്ലാവരും പ്രവാസ ലോകത്തുനിന്നുള്ളവരാണ്. പൂര്‍ണ്ണമായും ഒരു പ്രവാസസൗഹൃദ കൂട്ടായ്മയില്‍ പിറന്നിരിക്കുന്ന ഈ ആല്‍ബം പ്രവാസലോകത്ത് ഒരു തരംഗമായി മാറുകയാണ്.

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026