l o a d i n g

കായികം

അണ്ടര്‍-20 ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍: അബ്ഹയില്‍ നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 27, 2025

അബ്ഹ: പ്രഥമ അണ്ടര്‍-20 ഗള്‍ഫ് കപ്പ് ഫുട്‌ബോളിന് സൗദി അറേബ്യയിലെ അബ്ഹയില്‍ നാളെ കിക്കോഫ്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ടൂര്‍ണമെന്റ്. ആതിഥേയരായ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യെമന്‍, ഒമാന്‍, ഇറാഖ്, ബഹ്റൈന്‍ എന്നിവക്ക് പുറമെ ക്ഷണിക്കപ്പെട്ട ടീമായ ഈജിപ്തും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. യുവ കളിക്കാരെ വളര്‍ത്തിയെടുക്കാനും പ്രാദേശിക രാജ്യങ്ങള്‍ക്കിടയിലെ കായിക ബന്ധം ശക്തിപ്പെടുത്താനും ഈ ടൂര്‍ണമെന്റ് സഹായിക്കുമെന്ന് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍-മിസെഹാല്‍ പറഞ്ഞു.

സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, യെമന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഒമാന്‍, ഇറാഖ്, ബഹ്റൈന്‍, ഈജിപ്ത് എന്നീ ടീമുകള്‍ മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും.

ടൂര്‍ണമെന്റിലെ ആദ്യ മത്സരം നാളെ വൈകുന്നേരം 4:30-ന് സൗദി അറേബ്യയും യെമനും തമ്മില്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. മറ്റ് മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലും ദമാക് ക്ലബ്ബ് സ്റ്റേഡിയത്തിലുമായാണ് നടക്കുക. സെപ്റ്റംബര്‍ 10-ന് നടക്കുന്ന ഫൈനലോടെ ടൂര്‍ണമെന്റ് സമാപിക്കും. വരാനിരിക്കുന്ന കോണ്ടിനെന്റല്‍, അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മുന്നോടിയായി യുവ കളിക്കാരുടെ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും ഈ ടൂര്‍ണമെന്റ് പ്രധാന വേദിയാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026