l o a d i n g

ഗൾഫ്

വര്‍ഗീയതയും വികസനവിരുദ്ധതയും നേരിടാന്‍ കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനശൈലി മാതൃകയാക്കണം -കേളി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2025

റിയാദ് : ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് ശക്തി പ്രാപിക്കുകയാണ്. തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തിൽ ലേബർ കോഡുകൾ കൊണ്ടുവന്ന്, മുതലാളിമാർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന സമീപനമാണ് യൂണിയൻ സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തി ഒരു ഇന്ത്യൻ പൗരന് ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം നിലവിൽ കേരളം മാത്രമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും അനാവശ്യ വിവാദങ്ങൾക്ക് പിറകെയാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും. സംസ്ഥാന സർക്കാറിന്റെ എല്ലാ വികസന പദ്ധതികളെയും അജണ്ട വെച്ച് ചർച്ച ചെയ്ത് എതിർക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷ സമീപനം. ദുരന്ത മുഖത്ത് നിൽക്കുന്ന ജനങ്ങളുടെ പേരിൽ സാമ്പത്തിക പിരിവ് നടത്തി അഴിമതി കാട്ടുന്ന പ്രതിപക്ഷത്തെ തുറന്നു കാണിക്കാൻ പോലും മാധ്യമങ്ങൾ തയ്യാറാവുന്നില്ല. ഈ അവസരത്തിൽ വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നാം മാതൃകയാക്കണമെന്ന് കേളി അഭിപ്രായപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ പി കൃഷ്ണപിള്ളയുടെ 77 ാ മത് അനുസ്മരണം കേളി കലാസാംസ്‌കാരിക വേദി വിപുലമായി ആചരിച്ചു. നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി സാംസ്‌കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിൻ കൂവള്ളൂർ, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി എന്നിവർ പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.

അൽഖർജ് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് സെക്രട്ടറി ഷബി അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി സ്വാഗതവും ഏരിയ സാംസ്‌കാരിക വിഭാഗം കൺവീനർ ജ്യോതിലാൽ ശൂരനാട് അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം ജോസഫ് ഷാജി കേളി വൈസ് പ്രസിഡണ്ട് ഗഫൂർ ആനമങ്ങട് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.

ഉമ്മുൽ ഹമാം ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷാജു പെരുവയൽ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൗഫൽ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ഏരിയാ സാംസ്‌കാരിക കമ്മറ്റി അംഗം വിപിഷ് രാജൻ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, മാധ്യമ വിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.

ദവാദ്മി രക്ഷാധികാരി കമ്മറ്റി അംഗം ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മോഹനൻ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം ലിനീഷ് അനുസ്മരണക്കുറിപ്പും അവതരിപ്പിച്ചു. രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം വിശദമായി പ്രതിപാദിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി. മേഖലാ രക്ഷാധികാരി കമ്മറ്റി അംഗങ്ങമായ രാജേഷ്, റാഫി, നാസർ, ദവാദ്മി യൂണിറ്റംഗമായ ഗിരീഷ് എന്നിവർ കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.

ഫോട്ടോ : ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പ് അവതരിപ്പിക്കുന്നു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026