റിയാദ്: സൗദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരങ്ങള്‍ക്ക് സ്വര്‍ണം. വിമണ്‍ സിംഗിള്‍സില്‍ ഖദീജ നിസ, മെയില്‍ സിംഗിള്‍സില്‍ ഷാമില്‍ എന്നിവരാണ് ജേതാക്കളായത്. റിയാദ് ഗ്രീന്‍ സ്റ്റേഡിയത്തില്‍ 32 ക്ലബുകളില്‍ നിന്നായി 124 താരങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബെസ്റ്റ് ഓഫ് ത്രീ പ്രകാരം അഞ്ച് ഗെയിമുകളില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഖദീജയുടെ സ്വര്‍ണം.
അല്‍ സവാരി ക്ലബിന് വേണ്ടിയാണ് ഖദീജ ജേഴ്സി അണിഞ്ഞത്. നൂറ അല്‍ഗംദി, അസീല്‍ അല്‍മാലികി, ഹത്തൂണ്‍ തുര്‍ക്കിസ്ഥാനി, ഷൈമ അല്‍ഹര്‍ബി, ഏരിയല്‍ പെനാഫ്ളോര്‍ എന്നീ താരങ്ങളെയാണ് ഖദീജ നേരിട്ടത്. ഫിലിപ്പൈന്‍ താരം ഏരിയല്‍ പെനാഫല്‍ര്‍ വെളളി നേടി.
അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി കളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശി ഷാമില്‍ മൂട്ടുമ്മലാണ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ വഷത്തെ സൗദി ദേശീയ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളാണ് ഇരുവരും.
കോഴിക്കോട് കൊടുവളളി സ്വദേശിയാണ് ഖദീജ നിസ. കഴിഞ്ഞ മാസം ജര്‍മ്മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി സ്പോര്‍ട്സ് ഫെഡറേഷന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഖദീജ, കഴിഞ്ഞ വര്‍ഷത്തെ യൂനിവേഴ്സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യനാണ്.
Related News