l o a d i n g

ഗൾഫ്

റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി സ്‌നേഹ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 23, 2025

റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ എം സി സി സ്‌നേഹ സംഗമം, ഇശല്‍ നൈറ്റ് പരിപാടി സംഘടിപ്പിച്ചു. പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായ പരിപാടി പുലര്‍ച്ചെ വരെ നീണ്ടു നിന്നു. വിവിധ കായിക മത്സരങ്ങള്‍, കലാ പരിപാടികള്‍ എന്നിവ പ്രവാസത്തിന്റെ മാനസിക സംഘര്‍ഷം കുറക്കാനും ഒപ്പം പരസ്പര സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കാനും ഏറെ സഹായകമായി.

എക്‌സിറ്റ് 18 സുലൈയില്‍ വെച്ച് നടന്ന പരിപാടി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്ക് ഉപകരിക്കുന്ന കലാ - കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച കോട്ടയ്ക്കല്‍ മണ്ഡലം കെ എം സി സി യുടെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയില്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ - സെന്‍ട്രല്‍ - ജില്ല കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് വേങ്ങര, അഷറഫ് കല്‍പകഞ്ചേരി, റഫീഖ് മഞ്ചേരി, ഷരീഫ് അരീക്കോട്, മുനീര്‍ വാഴക്കാട്, മുനീര്‍ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ ടീമുകള്‍ തമ്മില്‍ നടന്ന ഫുട്ബാള്‍ മത്സരത്തില്‍ മാറാക്കര & വളാഞ്ചേരി - പൊന്മള ടീമുകള്‍ വിജയികളായി. വാശിയേറിയ വടംവലി മത്സരത്തില്‍ പൊന്മള - ഇരിമ്പിളിയം & കുറ്റിപ്പുറം ടീമുകള്‍ വിജയിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ അഷ്‌റഫ്, ഷൂട്ട് ഔട്ട് മത്സരത്തില്‍ ഷഹദ് ഇരിമ്പിളിയം എന്നിവര്‍ വിജയികളായി. സൗണ്ട്‌സ് ലൈന്‍ കാലിക്കറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഇശല്‍ സന്ധ്യ ഹൃദ്യമായി. പരിപാടിയില്‍ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുത്തവര്‍ത്തക്ക് കേക്ക് വിതരണം നടത്തി. മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്മള നേതൃത്വം നല്‍കി. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷ പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം കോട്ടക്കല്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ നൗഷാദ് കണിയേരിക്ക് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നല്‍കി നിര്‍വ്വഹിച്ചു.

റിയാദ്- കോട്ടക്കല്‍ മണ്ഡലം കെ എം സി സി ഭാരവാഹികളായ അബൂബക്കര്‍ സി. കെ പാറ, മൊയ്തീന്‍ കുട്ടി പൂവാട്, ഷുഹൈബ് മന്നാനി, മൊയ്തീന്‍ കോട്ടക്കല്‍, ഇസ്മായില്‍ പൊന്മള, മജീദ് ബാവ തല കാപ്പ്, ഹാഷിം കുറ്റിപ്പുറം, ജംഷീദ് കൊടുമുടി, ഫര്‍ഹാന്‍ കാടാമ്പുഴ, നിസാര്‍ പാറശ്ശേരി, സിറാജ് അടാട്ടില്‍, ദിലൈബ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങല്‍, മുനീര്‍ പുളിക്കല്‍, യൂനുസ് പൊന്മള, മുസ്തഫ കുറ്റിപ്പുറം, ഹമീദ് ഇന്ത്യനൂര്‍, മസ്ഹര്‍, ഷബീബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026