l o a d i n g

കായികം

അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 - സൂപ്പര്‍ ലീഗില്‍ എന്‍കംഫര്‍ട് എ.സി.സി എ ടീമിന് ജയം

വെറ്ററന്‍സ് വിഭാഗത്തില്‍ അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്‌സ് ഫൈനലില്‍

Thumbnail


ജിദ്ദ: ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് അല്‍ റുസൂഫ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 ലെ കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന മത്സരങ്ങളില്‍ സൂപ്പര്‍ ലീഗില്‍ എന്‍കംഫര്‍ട് എ സി സി എ ടീമിനും, ബി ഡിവിഷനില്‍ റീം യാസ് എഫ് സിക്കും വെല്‍കണക്ട് ഫ്രണ്ട്സ് ജിദ്ദക്കും ജയം.
വെറ്ററന്‍സ് വിഭാഗം സെമിഫൈനല്‍ മത്സരത്തില്‍ സമ ഫുട്ബാള്‍ ലവേഴ്സ് എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു കൊണ്ട് അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് എഫ് സി സീനിയേഴ്സ് ഫൈനലില്‍ പ്രവേശിച്ചു. സഹീര്‍ പുത്തന്‍, മുഹമ്മദ് ഷിഹാബ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്‌സിന്റെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ബ്ലാസ്റ്റേഴ്സ് സീനിയേഴ്‌സിന്റെ മുഹമ്മദ് ശിഹാബിന് സിഫ് ടെക്നിക്കല്‍ ടീം അംഗം ബഷീര്‍ കെ സി ചേലേമ്പ്ര പുരസ്‌കാരം സമ്മാനിച്ചു.

ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ റീം യാസ് എഫ് സി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബ്ലൂ സ്റ്റാര്‍ ബിയെ പരാജയപ്പെടുത്തി സെമി ഫൈനലില്‍ പ്രവേശിച്ചു. ജംഷീര്‍ ( 2 ) മുഹമ്മദ് ഷാഹിദ്, ഷാജഹാന്‍ എന്നിവര്‍ ഗോളുകള്‍ നേടി. യാസ് എഫ് സിയുടെ ജംഷീര്‍ ആണ് മത്സരത്തിലെ മികച്ച കളിക്കാരന്‍.
ബി ഡിവിഷന്‍ രണ്ടാം മത്സരത്തില്‍ വെല്‍കണക്ട് ഫ്രണ്ട്സ് ജിദ്ദ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അല്‍ ഗര്‍ണി പ്ലാസ്റ്റിക് റെഡ് സീ ബ്ലാസ്റ്റേഴ്സ് നെ പരാജയപ്പെടുത്തി രണ്ടാം ജയത്തോടെ സെമിഫൈനല്‍ ഉറപ്പിച്ചു. മജീഷ് മണികണ്ഠനാണ് ഫ്രണ്ട്സ് ജിദ്ദയുടെ രണ്ടു ഗോളുകളും സ്‌കോര്‍ ചെയ്തത്. റെഡ് സീ ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ മുഹമ്മദ് ദില്‍ഷാദിന്റെ വകയായിരുന്നു. ഫ്രണ്ട്സ് ജിദ്ദയുടെ മജീഷ് മണികണ്ഠന്‍ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. സിഫ് വൈസ് പ്രസിഡണ്ട് നിസാം പാപ്പറ്റ, മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ കണ്ണമംഗലം എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

സിഫ് ഫുട്‌ബോളിലെ അതികായകര്‍ ഏറ്റുമുട്ടിയ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ എന്‍കംഫര്‍ട് എ സി സി എ ടീം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരാജയപ്പെടുത്തി. ഇരു ഗോള്‍മുഖത്തേക്കും തുടരെ തുടരെ ആക്രമണ പ്രത്യാക്രമണങ്ങള്‍ കണ്ട മത്സരം തുടക്കം മുതല്‍ തന്നെ കാണികള്‍ക്ക് ആവേശം പകര്‍ന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമായിരുന്ന എ സി സി ടീമും ഉദ്ഘാടന മത്സരത്തിലെ അട്ടിമറി വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നേടിയ ബ്ലാസ്റ്റേഴ്സ് എഫ് സിയും ഇരു ടീമുകളിലുമായി ബൂട്ട് കെട്ടിയ നാട്ടില്‍ നിന്നെത്തിയ നിരവധി സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ എസ് എല്‍ താരങ്ങളോടൊപ്പം സൗദി അറേബ്യയില്‍ നിന്നുള്ള പ്രമുഖ താരങ്ങളേ തന്നെ അണിനിരത്തി മികച്ച ഫുട്ബാള്‍ തന്നെ കാഴ്ചവെച്ചപ്പോള്‍ മത്സരം അവസാന വിസില്‍ വരെ കാണികളെ ഉദ്വെഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. മത്സരത്തിന്റെ ഇരുപതാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോള്‍ ആക്കിക്കൊണ്ട് സല്‍മാന്‍ ഫാരിസിലൂടെ എ സി സി യാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഇടവേളക്ക് പിരിയുന്നതിനു തൊട്ടു മുമ്പായി പെനാല്‍റ്റിയിലൂടെ തന്നെ ഗോള്‍ മടക്കിക്കൊണ്ടു ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഹമ്മദ് നിയാസ് ആദ്യ പകുതിയില്‍ മത്സരം. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ തന്നെ ലീഡ് നേടാനായി ഇരു ടീമുകളും കൈമെയ് മറന്ന് പൊരുതിയതോടെ മത്സരം കൂടുതല്‍ വാശിയേറിയതായി. ആസിഫും റിഷാദും ആയിരുന്നു എ സി സി മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സല്‍മാന്‍ ഫാരിസ് നിരന്തരം ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. മറുഭാഗത് മുഹമ്മദ് ജിയാദും, ഫാസിലും സുബിന്‍ കൃഷ്ണയും നേതൃത്വം കൊടുത്ത ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയും എതിര്‍ പ്രതിരോധ നിരക്ക് നിരന്തരം ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ അവശേഷിക്കേ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയെ മറികടന്ന് ലഭിച്ച പന്ത് മികച്ചൊരു ഹെഡറിലൂടെ വലയിലെത്തിച്ചു കൊണ്ട് മുഹമ്മദ് റഫീഖ് എ സി സിക്ക് വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചു. മത്സരത്തിന്റെ അവസാന വിസിലിനു തൊട്ടു മുമ്പ് കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ഇക്ബാല്‍ ഹെഡറിലൂടെ പോസ്റ്റിലേക്ക് ചെത്തിയിട്ടത് സമര്‍ത്ഥമായി കൈപ്പിടിയിലൊതുക്കി ഗോള്‍ കീപ്പര്‍ ആഷിഖ് എ സി സിയുടെ വിജയമുറപ്പിച്ചു. എന്‍കംഫര്‍ട് എ സി സി യുടെ ആസിഫ് ചെറുകുന്നനാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. മാധ്യമം മാര്‍ക്കറ്റിംഗ് മാനേജര്‍ നിഷാദ് അബ്ദുല്‍ ഗഫൂര്‍ മാന്‍ ഓഫ് ദി മാച്ചിനുള്ള വിജയ് മസാല അവാര്‍ഡും ഷീര ലാത്തീന്‍ പുരസ്‌കാരങ്ങളും സമ്മാനിച്ചു. കാണികള്‍ക്കായുള്ള നറുക്കെടുപ്പിലെ വിജയിക്കുള്ള 32 ഇഞ്ച് എല്‍ ഇ ഡി ടെലിവിഷന്‍ എന്‍കംഫര്‍ട് എം ഡി ലത്തീഫ് പെരിന്തല്‍മണ്ണ സമ്മാനിച്ചു

കെ പി സി സി അംഗം ആദം മുന്‍സി മുഖ്യാഥിതി ആയിരുന്നു. കെ ടി എ മുനീര്‍, ആദം മുന്‍സി, ലത്തീഫ് മമ്പാട്, സുള്‍ഫിക്കര്‍ ചാത്തോലി, സിഫ് വൈസ് സെക്രെട്ടറി മന്‍സൂര്‍ കെ സി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ടൂര്‍ണമെന്റിന്റെ നാലാം ദിവസമായ അടുത്ത വെള്ളിയാഴ്ച നാല് മത്സരങ്ങള്‍ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴു മണിക്ക് ആദ്യ മത്സരത്തില്‍ അണ്ടര്‍ 17 ജൂനിയര്‍ വിഭാഗത്തില്‍ ടാലെന്റ്‌റ് ടീന്‍സ് അക്കാഡമി സ്‌പോര്‍ട്ടിങ് യൂണൈറ്റഡുമായി ഏറ്റുമുട്ടും. ബി ഡിവിഷന്‍ മത്സരങ്ങളില്‍ ഡെക്‌സോ പാക്ക് ന്യൂ കാസില്‍ എഫ് സി - അറബ് ഡ്രീംസ് എ സി സി ബി ടീമുമായും, വിജയ് മസാല ബി എഫ് സി ബ്ലൂസ്റ്റാര്‍ സീനിയേഴ്‌സ് - ക്‌സൈക്‌ളോണ്‍ മൊബൈല്‍ ആക്സസറീസ് ഐ ടി സോക്കര്‍ മായും ഏറ്റുമുട്ടും . സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ സിഫ് ഫുട്‌ബോളിലെ വന്‍ശക്തികളായ ചാംസ് സബീന്‍ എഫ് സിയും റീം റിയല്‍ കേരള യും ഏറ്റുമുട്ടും.

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026