l o a d i n g

ഗൾഫ്

ഐ.സി.എഫ് ജിദ്ദ സ്വാതന്ത്ര്യദിനാഘോഷം: 'നീതി സ്വാതന്ത്രമാവട്ടെ' സംവാദം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 18, 2025

ജിദ്ദ: ഐ.സി.എഫ് ജിദ്ദ റീജിയന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'നീതി സ്വാതന്ത്രമാവട്ടെ' എന്ന വിഷയത്തില്‍ നടത്തിയ സംവാദം ശ്രദ്ധേയമായി. സമകാലിക ഇന്ത്യയിലെ സാമൂഹിക നീതി, നിയമവാഴ്ച, പൗരാവകാശങ്ങള്‍, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് സംവാദം വേദിയായി.

ഹാഫിള് മുഹ്‌യിദ്ധീന്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഐ.സി.എഫ് വെസ്റ്റ് ചാപ്റ്റര്‍ വെല്‍ഫെയര്‍ & സര്‍വീസ് സെക്രട്ടറി അബൂമിസ്ബാഹ് ഐക്കരപ്പടി ഉദ്ഘാടനം ചെയ്തു. ജാതി, മതം, നിറം, മതം, ലിംഗ ഭേദം, ജനന സ്ഥലം എന്നിവയുടെ പേരില്‍ ഒരു പൗരേനാടും വിവേചനമില്ലാത്ത, സാമൂഹികമായി വിശേഷാധികാരമുള്ള വിഭാഗങ്ങളില്ലാത്ത, ഒരു തരം ചൂഷണങ്ങളുമില്ലാത്ത , ഇവയൊന്നും ഉണ്ടാകാന്‍ അനുവദിക്കാത്ത ഒരു രാജ്യമായി ഇന്ത്യ എന്നും നിലകൊള്ളുമെന്ന് കീ നോട്ട് അവതരിപ്പിച്ചു കൊണ്ട് ജിദ്ദ റീജിയന്‍ സെക്രട്ടറി മുഹിയുദ്ധീന്‍ വാഴക്കാട് സംസാരിച്ചു.

മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട് മോഡറേറ്ററായ സംവാദത്തില്‍ ഖലീല്‍ റഹ്‌മാന്‍ കൊളപ്പുറം, ശംസാദ് അരിപ്ര, സദഖത്തുള്ള ഒറ്റപ്പാലം, ഷാഫി ബിന്‍ ഷാദുലി തൃക്കരിപ്പൂര്‍ എന്നിവര്‍ സദസ്സുമായി സംവദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ നീതിക്ക് ലഭിച്ച പ്രാധാന്യം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍, നിലവില്‍ രാജ്യത്ത് നേരിടുന്ന നീതിനിഷേധങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ വിഷയങ്ങളായി. നിയമവാഴ്ച, സാമൂഹിക സമത്വം, സാമ്പത്തിക നീതി എന്നിവയിലൂടെ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാവൂ എന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പരിപാടിയോടനുബന്ധിച്ച് സ്‌പോട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരം, ഇന്ത്യന്‍ ഭരണഘടന, സമകാലിക ഇന്ത്യ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ മത്സരാര്‍ത്ഥികളില്‍ ആവേശം നിറച്ചു. ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് വേദിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് മുഹമ്മദ് അലി സഖാഫി കിടങ്ങയം സംസാരിച്ചു. പി ആര്‍ & മീഡിയ സെക്രട്ടറി അബ്ദുല്‍ റഷീദ് പന്തല്ലൂര്‍ സ്വാഗതവും അബ്ദുള്‍ ഗഫൂര്‍ മാവൂര്‍ നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026