l o a d i n g

ഗൾഫ്

'ബ്രദേഴ്‌സ് അരിപ്ര' പ്രവാസി സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

മലപ്പുറം: മേലെ അരിപ്രയിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന 'ബ്രദേഴ്‌സ് അരിപ്ര' കൂട്ടായ്മ പ്രവാസി സംഗമം സംഘടിപ്പിച്ചു. നാടിന്റെ വികസന ശില്‍പികളായ പ്രവാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രവാസി സംഗമം ജനശ്രദ്ധ ആകര്‍ഷിച്ച മികച്ച പരിപാടിയായി മാറി. മങ്കട മണ്ഡലം എം.എല്‍.എ. മഞ്ഞളാംകുഴി അലി സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ നാട്ടിന്‍പുറങ്ങളുടെ സാമ്പത്തിക-സാമൂഹിക പുരോഗതിയില്‍ വഹിക്കുന്ന പങ്കിനെകുറിച്ചും ഗ്രാമങ്ങളുടെ വികസനത്തിന് കരുത്തേകുന്ന തരത്തില്‍ വിദേശത്തുള്ള മലയാളികളുടെ സംഭാവനകളെ കുറിച്ചും ഉദ്ഘാടകന്‍ വിശദീകരിച്ചു.

പഴയ കാല പ്രവാസികളടക്കം പങ്കെടുത്ത സംഗമത്തില്‍ പ്രദേശത്തെ പ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍, പ്രവാസി കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് പ്രവാസി ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന വിവിധ സെഷനുകളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പ്രാവാസി ക്ഷേമനിധിയെക്കുറിച്ചും പ്രവാസികള്‍ക്ക് ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ചും മൊയ്തീന്‍ കുട്ടി വള്ളിക്കാപറ്റ ക്ലാസെടുത്തു. മുപ്പത്തിയെട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ എട്ട് പ്രവാസികളെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് മെംബര്‍ സ്വാലിഹ നൗഷാദ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അബ്ദുല്‍ അസീസ് തങ്കയത്തില്‍ അധ്യക്ഷത വഹിച്ചു. നൗഷാദലി തോടേങ്ങല്‍, അന്‍വര്‍ ഷാജ വേങ്ങശ്ശേരി, ഇബ്രാഹിം മാസ്റ്റര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് മാമ്പ്ര, ഹംസ മാസ്റ്റര്‍ തോടേങ്ങല്‍, മന്‍സൂറലി, സക്കീര്‍ മാമ്പ്ര തുടങ്ങി ബ്രദേഴ്‌സ് അരിപ്രയുടെ പ്രവര്‍ത്തകരും ഭാരവാഹികളും നേതൃത്വം നല്‍കി. മുആദ് തോടേങ്ങല്‍ നന്ദി പറഞ്ഞു.

Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026