l o a d i n g

ഗൾഫ്

സൗദിയില്‍ താമസ, തൊഴില്‍ നിയമലംഘകര്‍ക്കെതിരെ വ്യാപക പരിശോധന; ആയിരങ്ങള്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 17, 2025

റിയാദ്- സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി രാജ്യത്തുടനീളം നടത്തിയ സംയുക്ത പരിശോധനകളില്‍ ആയിരക്കണക്കിന് പേര്‍ പിടിയിലായി. ഓഗസ്റ്റ് 7 മുതല്‍ 13 വരെ നടത്തിയ പ്രത്യേക റെയ്ഡുകളിലാണ് ഇത്രയും പേരെ പിടികൂടിയത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സംയുക്ത സുരക്ഷാ പരിശോധനകളില്‍ ആകെ 21,997 നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 13,434 പേര്‍ താമസ നിയമലംഘകരും, 4,697 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും, 3,866 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്.

നിയമവിരുദ്ധമായി സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 1,787 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ 64% എത്യോപ്യന്‍ പൗരന്മാരും, 35% യെമന്‍ പൗരന്മാരും, 1% മറ്റ് രാജ്യക്കാരും ഉള്‍പ്പെടുന്നു. കൂടാതെ, രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 27 പേരെയും പിടികൂടി.

നിയമലംഘകര്‍ക്ക് യാത്രാസൗകര്യമൊരുക്കിയതിനും അഭയം നല്‍കിയതിനും ജോലി നല്‍കിയതിനും 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍, 25,439 വിദേശികളാണ് നിയമനടപടികള്‍ നേരിടുന്നത്. ഇതില്‍ 22,837 പുരുഷന്മാരും 2,602 സ്ത്രീകളും ഉള്‍പ്പെടുന്നു.

നിയമലംഘകരില്‍ 18,149 പേരെ യാത്രാരേഖകള്‍ക്കായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. 2,973 പേരെ യാത്രാ ടിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു, 12,861 പേരെ നാടുകടത്തി.

അതിര്‍ത്തി സുരക്ഷാ നിയമലംഘകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയോ, അവര്‍ക്ക് താമസസൗകര്യമോ ജോലിയോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കാവുന്നതാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം, താമസം നല്‍കിയ കെട്ടിടം എന്നിവ കണ്ടുകെട്ടുകയും, കുറ്റവാളിയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

നിയമലംഘനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026