l o a d i n g

ഗൾഫ്

തിരഞ്ഞെടുപ്പിലെ സുതാര്യത നഷ്ടമായാല്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യത ഇല്ലാതാകും -പ്രൊഫ.കെ.വി.തോമസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 16, 2025

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ സുതാര്യത നഷ്ടമായാല്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാകുമെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്. സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും സുതാര്യവും ആയിരിക്കണം.സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളാണ് ജനവിശ്വാസം നിലനിര്‍ത്തിക്കൊണ്ട് പാര്‍ലമെന്റ് , നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത്. ഇലക്ഷന്‍ കമ്മീഷനുകളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് സഹായിക്കുക എന്നതു മാത്രമാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തം.

ഇതിനോടകം സാമ്പത്തിക , സാമൂഹിക, ശാസ്ത്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഇന്ത്യ വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. നമ്മുടെ വളര്‍ച്ചയെ അസൂയയോടെ നോക്കുന്ന ചില വന്‍കിട രാജ്യങ്ങളുണ്ട്. സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടയിടാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ റഷ്യ പോലെയുള്ള ചിരകാല സുഹൃത്തുക്കള്‍ എന്നും നമ്മോടൊപ്പമാണ് നില്‍ക്കുന്നത്.അതിര്‍ത്തിയ്ക്ക് പുറത്തുനിന്നുള്ള ഏതു വെല്ലുവിളിയെയും നേരിടാനുള്ള കരുത്തും ശക്തിയും നമ്മുടെ സൈന്യത്തിനുണ്ട് എന്നത് അഭിമാനകരമാണ്.

മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണം യാതൊരു കാരണവശാലും ചോദ്യം ചെയ്യപ്പെടരുത്. ഏതൊരു പൗരനും ഭാഷ, മത വിശ്വാസങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അവകാശമുണ്ട് - കെ.വി.തോമസ് പറഞ്ഞു.

കണ്‍ട്രോളര്‍ എ.എസ്.ഹരികുമാര്‍, ലെയ്സണ്‍ ഓഫീസര്‍ രാഹുല്‍ ജയ്സ്വാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. കേരള ഹൗസ് ജീവനക്കാരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് മധുര പലഹാരവിതരണം നടത്തി.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026