l o a d i n g

ഗൾഫ്

സൗദി കെഎംസിസി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ് 17ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 12, 2025

റിയാദ് : സൗദി കെഎംസിസി നാഷനല്‍ കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് നാഷനല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോഴിക്കോട് സൗദി കെഎംസിസി സെന്ററില്‍ വെച്ച് ആഗസ്റ്റ് 17 ന് ഞായാറാഴ്ച്ച രാവിലെ മുതല്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഉള്‍പ്പടെ സംസ്ഥാന മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ വെച്ച് രണ്ടര കോടി രൂപയുടെ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും നടക്കും. നേരത്തെ ഫെബ്രുവരി 20ന് താല്‍കാലിക കെട്ടിടത്തില്‍ ആരംഭിച്ച സെന്ററിന് സ്വന്തമായുള്ള കെട്ടിടത്തിനതിന്റെ നിര്‍മ്മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായി ഇക്കൊല്ലം മരണപ്പെട്ട നാല്‍പതോളം പ്രവാസികളുടെ കുടുംബങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണവും മറ്റൊരു സെഷനില്‍ വെച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴില്‍ കഴിഞ്ഞ 12 വര്‍ഷമായി നടത്തി വരുന്ന സാമൂഹിക സുരക്ഷാ പദ്ധതി സഊദിയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായി വളര്‍ന്നു കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ ഈ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ എഴുനൂറോളം പ്രവാസികളാണ് വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞത്. അവരുടെ നിരാലംബരായ കുടുംബങ്ങള്‍ക്ക് അത്താണിയായി മാറിയ പദ്ധതിയെ സഊദിയിലെ പ്രവാസി സമൂഹം ജാതി മതഭേദമന്യേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നെഞ്ചേറ്റുകയായിരുന്നു. നിലവില്‍ എണ്‍പത്തി അയ്യായിരത്തോളം അംഗങ്ങളുള്ള പദ്ധതി പ്രവാസ ലോകത്ത് മലയാളികള്‍ കൈകോര്‍ക്കുന്ന ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണ്.

ചടങ്ങില്‍ വെച്ച് കേരളത്തിലെ വിവിധ ആശുപത്രികളുമായി ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് ഫോര്‍ മെംബേര്‍സ് ആന്റ് ഫാമിലീസ് എന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ ആതുരാലയങ്ങളുമായി കൈകോര്‍ത്താണ് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രശസ്തമായ ആശുപത്രികളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഇത്തരമൊരു പദ്ധതി ഇതാദ്യമായാണ് ഒരു പ്രവാസി സംഘടന നടപ്പിലാക്കുന്നത് . കെഎംസിസിയുമായി കൈകോര്‍ക്കുന്ന സൗദിയിലെ പ്രവാസി സമൂഹത്തിന് ഇതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാകും.

സൗദി ചന്ദ്രികയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് ചടങ്ങില്‍ നടക്കും. ഓണ്‍ലൈന്‍ വഴി സൗദിയിലെ പ്രവാസികള്‍ക്ക് ഏറ്റവും പുതിയ വാര്‍ത്തകള്‍ ലഭ്യമാകുന്ന വിധത്തിലാണ് സൗദി ചന്ദ്രിക ഓണ്‍ലൈന്‍ ആരംഭിക്കുന്നതെന്ന് നാഷനല്‍ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന്‍ കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ അറിയിച്ചു. ഞായറാഴ്ച കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ നാട്ടിലുളള സൗദി കെഎംസിസിയുടെ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026