റിയാദ്: എല്ലാ വര്‍ഷവും വളരെ വിപുലമായി ഹൈപ്പര്‍ നെസ്റ്റോ സൗദി അറേബ്യ സങ്കടിപ്പിക്കുന്ന ഫുഡ് ഫണ്‍ ഫെസ്റ്റ് ജൂലൈ 23 മുതല്‍ തുടക്കമായി. തികച്ചും വ്യത്യസ്തമായ രീതിയില്‍ അണിയിച്ചൊരുക്കിയ ഫുഡ് ഫണ്‍ ഫെസ്റ്റില്‍ ഈജിപ്ത് മെഗാ നൈറ്റ്, പാകിസ്ഥാന്‍ മെഗാ നൈറ്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ഇവെന്റ്‌സ് തുടങ്ങി തികച്ചും പുതിയൊരു അനുഭവം നല്‍കുന്നതാണ് ഈ വര്‍ഷത്തെ പ്രോഗ്രാമുകള്‍. ഈജിപ്ത് മെഗാ നെറ്റില്‍ താനൂര ഡാന്‍സ് , ഈജിപ്ത് ട്രഡീഷണല്‍ ഡാന്‍സ് , അറബിക് സിംഗേഴ്‌സ് പെര്‌ഫോമസ് എന്നു വേണ്ട എണ്ണമറ്റ ആഘോഷങ്ങളാല്‍ വിപുലമാണ് ഇവെന്റ്‌സ്.
നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അസീസിയ, അല്‍ ഖര്‍ജ്, അല്‍ ഖോബാര്‍ ബ്രാഞ്ചുകളില്‍ ജൂലൈ 26 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളുടെ കൂടെ എണ്ണമറ്റ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈജിപ്ത്, തായ്ലന്‍ഡ്, ഇന്ത്യ, തുര്‍ക്കി, പാകിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ ഫുഡ് കൗണ്ടറുകളാലും ഫാമിലിക്കും കുട്ടികള്‍ക്കും നിരവധി ഗെയിംസുകളാലും തികച്ചും ഒരാഘോഷ പ്രതീതീതിയില്‍ ആണ് ഫുഡ് ഫണ്‍ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ഓഡിറ്റിംഗ് ഹെഡ് റഫീഖ്, ഓപ്പറേഷന്‍ മാനേജര്‍ ഫഹദ്, മാര്‍ക്കറ്റിംഗ് ഹെഡ് ഫഹദ് മേയോണ്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയയില്‍ ഹാഫ് മില്യണ്‍ ഫോളോവെര്‍സ് ഉള്ള ഈമാന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. വ്യത്യസ്തമായ സംസകാരങ്ങളുടെ കൂടിച്ചേരലിന്റെ വേദിയായി ഫുഡ് ഫണ്‍ ഫെസ്റ്റ് മാറി. 23 മുതല്‍ 29 വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ ഓഫറുകളും ഫുഡ് ഫണ്‍ ഫെസ്റ്റിന്റെ ഭാഗമായി ഹൈപ്പര്‍ നെസ്റ്റോ എല്ലാ ബ്രാഞ്ചിലും ഒരുക്കിയിട്ടുണ്ട്.
Related News