l o a d i n g

സാംസ്കാരികം

പ്രമുഖ ഗായിക അമൃത സുരേഷിന് വാട്‌സാപ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായി

Thumbnail

കൊച്ചി: പ്രമുഖ ഗായിക അമൃത സുരേഷ് വാട്‌സ്ആപ് തട്ടിപ്പിനിരയായി 45,000 രൂപ നഷ്്മായി. യൂട്യൂബ് ചാനലിലൂടെ അമൃത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിന്ദുവെന്ന ബന്ധുവിന്റെ പേരിലായിരുന്നു തട്ടിപ്പ്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുമ്പോള്‍ ബിന്ദുവെന്ന ബന്ധുവിന്റെ പേരില്‍ വാട്സ്ആപ് സന്ദേശം വരികയായിരുന്നു. അത്യാവശ്യമായി 45,000 രൂപ തരണമെന്നും ഇ.എം.ഐ അടക്കാനാണെന്നം പറഞ്ഞായിരുന്നു സന്ദേശം. ബന്ധുവിന്റെ യു.പി.ഐ ഐ.ഡിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും പറഞ്ഞിരുന്നു.

സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചു. ഒപ്പം സ്റ്റുഡിയോയില്‍നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ 'താങ്ക്യൂ' എന്ന് മറുപടിയും ലഭിച്ചു. അല്‍പം കഴിഞ്ഞ് 30,000 രൂപകൂടി അയക്കാമോയെന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി. എന്നാല്‍ വീണ്ടും പറഞ്ഞ അയക്കാനുള്ള കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബിന്ദുവിനെ വിഡിയോ കാള്‍ ചെയ്തുവെങ്കിലും കിട്ടിയല്ല. നോര്‍മല്‍ കാളില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തു. അപ്പോഴാണ് താന്‍ തട്ടിപ്പിനിരയായതായി മനസിലായതെന്ന് അമൃത പറഞ്ഞു. വാട്‌സ്ആപ് ഹാക്ക് ചെയ്യപ്പെട്ടെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. സഹോദരി അഭിരാമിക്കൊപ്പമാണ് യൂട്യൂബ് ചാനലിലൂടെ അമൃത സംഭവം വ്യക്തമാക്കിയത്.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025