തിരുവനന്തപുരം: മലയാള സാഹിത്യ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ പ്രഥമ കൃതി സ്റ്റേറ്റ് വെല്‍ഫയര്‍ സാഹിത്യ പുരസ്‌കാരം പ്രമുഖ എഴുത്തുകാരി ജ്വാലാമുഖിക്ക്. ചെറുകഥാ വിഭാഗത്തില്‍ 'പെണ്‍നീറുകള്‍' എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്.
ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പതിനഞ്ച് വര്‍ഷം ഫെല്ലോഷിപ്പും പ്രശസ്തിപത്രവും മൊമെന്റോയുമടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡിന് അര്‍ഹമായ കൃതി സാഹിത്യ അക്കാദമി തന്നെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രവൃത്തിക്കുന്ന ജ്വാലാമുഖി തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയാണ്. ഡിസി ബുക്‌സ് പുറത്തിറക്കിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ വേട്ടനായ്ക്കള്‍, സൂപ്പര്‍ റൈറ്റര്‍ അവാര്‍ഡ് നേടിയ ചാരുഹാസിനി (മാന്‍കൈന്റ് ലിറ്ററേച്ചര്‍), പ്രണയവീഞ്ഞും നീയും (ചിത്രരശ്മി) എന്നിങ്ങനെ പന്ത്രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Related News