l o a d i n g

സാംസ്കാരികം

മാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷര സമുദായം -എം ശ്രീനാഥന്‍

Thumbnail

മലപ്പുറം: മാപ്പിളമാരാണ് കേരളത്തിലെ ആദ്യ സാക്ഷര സമുദായമെന്ന് ഡോ. എം ശ്രീനാഥന്‍. ബുക്പ്ലസ് പബ്ലിഷേഴ്‌സും മലപ്പുറം ഗവണ്‍മെന്റ് കോളേജ് ഇസ്്‌ലാമിക് ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അറബിമലയാളം ദ്വിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള പഠന പരമ്പരയുടെ ഭാഗമായി ബുക്പ്ലസ് പ്രസിദ്ധീകരിക്കുന്ന 'അറബിമലയാളം: ഭാഷ, സാഹിത്യം, സംഗീതം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകം എം ശ്രീനാഥന്‍ പ്രകാശനം ചെയ്തു. മലപ്പുറം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗീതാ നമ്പ്യാര്‍ ഏറ്റുവാങ്ങി. അബ്ദുറഹ്‌മാന്‍ യു.പി പുസ്തക പരിചയം നടത്തി.

മലപ്പുറം ഗവണ്‍മെന്റ് കോളേജിലും പാണക്കാട് ഹാദിയ സെന്ററിലുമായി സംഘടിപ്പിച്ച ക്യാമ്പില്‍ അറബിമലയാളം ഭാഷ, ലിപി, പാട്ട്, സാഹിത്യം, അക്കാദമിക അവസരങ്ങള്‍, ഗ്രന്ഥസംസ്‌കൃതി തുടങ്ങി വിവിധ വിഷയങ്ങളില്‍ ശില്‍പശാലകളും പ്രസന്റേഷനുകളും നടന്നു. എഴുത്തുകാരും പണ്ഡിതന്മാരും ഗവേഷകരും ഉള്‍പ്പെടെ എഴുപതോളം പേര്‍ പങ്കെടുത്തു. ഒഫീറ ഗംലിയേല്‍, ഡോ. മനോജ് കുറൂര്‍, എം.എച്ച് വള്ളുവങ്ങാട്, ഡോ. പി.ടി അബ്ദുല്‍ അസീസ്, ഡോ. എം മുല്ലക്കോയ, അബ്ദുറഹ്‌മാന്‍ മങ്ങാട്, കെ. അബൂബക്കര്‍, ഇഹ്സാനുല്‍ ഇഹ്തിസാം, ഡോ. പി. സക്കീര്‍ ഹുസൈന്‍, ഡോ. ബാവ കെ. പാലുകുന്ന്, അന്‍വറലി, മോയിന്‍ മലയമ്മ, എന്‍. മുഹമ്മദ് ഖലീല്‍, സല്‍മാന്‍ പെരിമ്പലം, യൂനുസ് കോഴിശ്ശേരി, അനീസ് കമ്പളക്കാട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026