l o a d i n g

ഗൾഫ്

ആലപ്പുഴോത്സവം സീസണ്‍ 6 നവംബര്‍ 29-ന് ഷാര്‍ജയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2026

ഷാര്‍ജ: ആലപ്പുഴ ജില്ലാ പ്രവാസി സമാജം (AJPS) സംഘടിപ്പിക്കുന്ന 'ആലപ്പുഴോത്സവം സീസണ്‍ 6' നവംബര്‍ 29-ന് ഷാര്‍ജ സഫാരി മാളില്‍ വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ നീളുന്ന ഈ ആഘോഷത്തില്‍ ആലപ്പുഴയുടെ തനിമയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രവാസി കൂട്ടായ്മയുടെ സൗഹൃദവും ഒത്തുചേരും.

രാവിലെ മുതല്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍, നൃത്ത-സംഗീത പരിപാടികള്‍, കുട്ടികളുടെ ഫാഷന്‍ ഷോ എന്നിവ അരങ്ങേറും. ആലപ്പുഴയുടെ പാരമ്പര്യവും കേരളത്തിന്റെ ആഘോഷ സംസ്‌കാരവും വിളിച്ചോതുന്ന പൂക്കളം, വടംവലി തുടങ്ങിയ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഉച്ചയ്ക്ക് പ്രവാസി മലയാളികള്‍ക്കായി കേരളത്തിന്റെ തനത് രുചിക്കൂട്ടുകള്‍ സമ്മാനിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം എത്തുന്നവര്‍ക്ക് ഒരുമിച്ചിരുന്ന് ഓണസദ്യ ആസ്വദിക്കാനുള്ള അവസരവും ഈ ആലപ്പുഴോത്സവത്തിന്റെ പ്രത്യേകതയായിരിക്കും.

വൈകിട്ട് 4:30 മുതല്‍ ഔദ്യോഗിക സാംസ്‌കാരിക സമ്മേളനം നടക്കും. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

തുടര്‍ന്ന് വൈകിട്ട് 6 മണി മുതല്‍ മെഗാ മ്യൂസിക്കല്‍ ഷോ അരങ്ങേറും. പ്രശസ്ത ഗായിക പ്രസീത ചാലക്കുടി, സുമേഷ് കൂട്ടിക്കല്‍ തുടങ്ങിയ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്ന് ആലപ്പുഴോത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

ഇതിനൊപ്പം തിരുവാതിര, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ട്, മിമിക്രി, ഫ്യൂഷന്‍ മ്യൂസിക് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും വേദിയിലെത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് സംഘാടകര്‍ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

ആലപ്പുഴയുടെ കലാ-സാംസ്‌കാരിക പൈതൃകം യു.ഇ.എയിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.

യു.ഇ.എയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ പങ്കെടുക്കുന്ന 'ആലപ്പുഴോത്സവം സീസണ്‍ 6', കുടുംബസമേതം ആഘോഷിക്കാവുന്ന വലിയൊരു ജനകീയ സംഗമമായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും ബന്ധപ്പെടേണ്ട നമ്പറുകള്‍:
050 2014993, 058 2027957, 055 7588231, 052 5155941, 050 5037226.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026