l o a d i n g

ഗൾഫ്

മൊറോക്കന്‍ സയാമീസ് കുട്ടികളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ റിയാദില്‍ വിജയകരമായി പൂര്‍ത്തിയായി

Thumbnail
Publisher By     Staff Reporter
October 8, 2026

റിയാജ്- മൊറോക്കന്‍ സയാമീസ് ഇരട്ടക്കുട്ടികളായ 'സജ', 'ദുഹ' എന്നിവരെ വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ വിജയകരമായി റിയാദില്‍ പൂര്‍ത്തിയായി. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശപ്രകാരം സൗദി കൊണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന്റെ മെഡിക്കല്‍ സര്‍ജിക്കല്‍ ടീം തലവന്‍ ഡോ. അബ്ദുള്ള അല്‍-റബീഅയാണ് റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയുടെ വിജയം പ്രഖ്യാപിച്ചത്. രക്തസ്രാവമൊന്നുമില്ലാതെ വളരെ വേഗത്തിലും സുഗമമായും വേര്‍പെടുത്തല്‍ ഘട്ടം പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.

13 മാസം പ്രായമുള്ള മൊറോക്കന്‍ ഇരട്ടക്കുട്ടികളുടെ ശസ്ത്രക്രിയ 6 ഘട്ടങ്ങളിലായാണ് ആസൂത്രണം ചെയ്തിരുന്നത്. നെഞ്ചിന്റെയും വയറിന്റെയും ഭാഗങ്ങളില്‍ പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്ന ഇരട്ടകള്‍ ഹൃദയത്തിന്റെ ആവരണം (പെരികാര്‍ഡിയം), കരള്‍, കുടല്‍ എന്നിവ പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഇവരിലൊരാളുടെ തൊണ്ടയില്‍ തകരാറ് കണ്ടെത്തുകയും എന്‍ഡോസ്‌കോപ്പി വഴി അത് പരിഹരിക്കുകയും ചെയ്തിരുന്നു.

അനസ്‌തെഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി എന്നീ മേഖലകളിലെ 23 കണ്‍സള്‍ട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളും നഴ്‌സിംഗ് ഉദ്യോഗസ്ഥരും അടങ്ങുന്ന വിദഗ്ധ സംഘമാണ് 10 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ സങ്കീര്‍ണ്ണ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 70 ശതമാനത്തിലധികം വിജയസാധ്യത കല്‍പ്പിച്ചിരുന്ന ഈ ശസ്ത്രക്രിയ വേര്‍പെടുത്തല്‍ ഘട്ടത്തിന് ശേഷം റീകണ്‍സ്ട്രക്ടീവ് ഘട്ടത്തിലേക്ക് കടന്നു.

1990-ല്‍ ആരംഭിച്ച സൗദി കൊണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന് കീഴില്‍ മൊറോക്കോയില്‍ നിന്നുള്ള ഇരട്ടക്കുട്ടികളെ വേര്‍പെടുത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. ഇതുവരെ 5 വന്‍കരകളിലെ 28 രാജ്യങ്ങളില്‍നിന്നുള്ള 159 ഇരട്ടക്കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ പരിചരണവും ചികിത്സയും നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഡോ. അല്‍-റബീഅ വ്യക്തമാക്കി. പദ്ധതിക്ക് നല്‍കിവരുന്ന നിരന്തരമായ പിന്തുണക്ക് അദ്ദേഹം സൗദി ഭരണകൂടത്തിന് നന്ദി അറിയിച്ചു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026