റിയാദ്: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി വടക്കേക്കര ഫസലുദ്ദീന്‍ (52) മരിച്ചു. റിയാദ് നാഷണല്‍ ഗാര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
നാല് ദിവസം മുമ്പാണ് ഇദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ തീപിടിത്തമുണ്ടായത്. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഫസലുദ്ദീനെ ഉടന്‍ തന്നെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. പരേതനായ അബൂബക്കറിന്റെയും സൈനബയുടെയും മകനാണ്. ഫസ്ലയാണ് ഭാര്യ. മകന്‍: മുഹമ്മദ് ഫഹീം.
Related News