l o a d i n g

ഗൾഫ്

ഹുദൈദയില്‍ ഹൂതി ലക്ഷ്യങ്ങള്‍ തകര്‍ത്ത് സഖ്യസേന; 'ഡോണ്‍ ഓഫ് യെമന്‍' സൈനിക നീക്കം ശക്തം

Thumbnail
Publisher By     Staff Reporter
October 6, 2026

റിയാദ്- സെന്‍ട്രല്‍ യെമനിലെ അല്‍-ഹുദൈദ ഗവര്‍ണറേറ്റില്‍ ഹൂതി മിലിഷ്യകളുടെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് സഖ്യസേനയുടെ നാവികസേന ശക്തമായ തിരിച്ചടി നല്‍കിയതായി ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു. ബാബ് അല്‍-മന്ദബ് കടലിടുക്കിലെ വ്യോമസുരക്ഷ സഖ്യസേന പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്.

തെക്കന്‍ ചെങ്കടലിലെ ജലപാതകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്താനിരുന്ന അടിയന്തര ആക്രമണ പദ്ധതികള്‍ സഖ്യസേന വിജയകരമായി തകര്‍ത്തു. ഈ നീക്കത്തിന്റെ ഭാഗമായി ഹൂതികളുടെ ആയുധശേഖരങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബോട്ട് ഗോഡൗണുകള്‍, സമുദ്ര മൈനുകള്‍ എന്നിവ തകര്‍ത്തതായി മേജര്‍ ജനറല്‍ അല്‍-മാലികി വ്യക്തമാക്കി. ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സൈനിക നടപടി.

തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച 'ഡോണ്‍ ഓഫ് യെമന്‍' ദൗത്യത്തില്‍ നൂറോളം യുദ്ധവിമാനങ്ങളാണ് പങ്കെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ വന്‍കിട സൈനിക നീക്കത്തിലൂടെ ഹൂതികളുടെ തന്ത്രപ്രധാനമായ 324 ഉയര്‍ന്ന മൂല്യമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചു. യെമന്‍ സായുധ സേനയ്ക്ക് കരയില്‍ ആവശ്യമായ വ്യോമസഹായം ഇരുപത്തിനാല് മണിക്കൂറും നല്‍കിവരുന്നുണ്ടെന്നും നീങ്ങിക്കൊണ്ടിരിക്കുന്ന ഭീകര ലക്ഷ്യങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026