l o a d i n g

ഗൾഫ്

അഞ്ച് മേഖലകളിലും മൂന്ന് ഏരിയകളിലുമായി കേളിയുടെ കോടിയേരി അനുസ്മരണം

Thumbnail

അല്‍ഖര്‍ജ് ഏരിയ നടത്തിയ അനുസ്മരണത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് സംസാരിക്കുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2026


റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം രണ്ട് ദിവസങ്ങളിലായി വിപുലമായി സംഘടിപ്പിച്ചു. റിയാദ് നഗരത്തോട് ചേര്‍ന്ന 12 ഏരിയകളെ അഞ്ച് മേഖലകളായി തിരിച്ച് മേഖലാതലത്തിലും ദവാദ്മി, മുസാഹ്‌മിയ, അല്‍ഖര്‍ജ് ഏരിയകളില്‍ പ്രത്യേകമായും അനുസ്മരണ പരിപാടികള്‍ നടന്നു.

പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും മുന്നോട്ടുപോകാനുള്ള ഊര്‍ജവും പകര്‍ന്ന കോടിയേരിയുടെ രാഷ്ട്രീയ ജീവിതവും സംഘടനാ പ്രവര്‍ത്തനവും വിവിധ യോഗങ്ങളില്‍ അനുസ്മരിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ പൊലീസ് സംവിധാനത്തെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനും നിയമപാലനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി നടത്തിയ ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ചയായി. ജനമൈത്രി സുരക്ഷാ പദ്ധതി ഉള്‍പ്പെടെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാലത്താണ് അടിത്തറ പാകിയതെന്നും യോഗം വിലയിരുത്തി.

എന്നാല്‍ ഇന്ന് ഇടതുപക്ഷ പ്രവര്‍ത്തകരെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നതിനുള്ള മര്‍ദനോപാധിയായി കേരള പൊലീസിനെ മാറ്റുന്ന സാഹചര്യമാണുള്ളതെന്നും അനുസ്മരണ യോഗങ്ങളില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പൊലീസ് സംവിധാനത്തെ ജനാധിപത്യപരവും ജനകീയവുമായ ഉത്തരവാദിത്തങ്ങളുമായി ബന്ധിപ്പിച്ച കോടിയേരിയുടെ സമീപനം ഇന്നത്തെ കേരളത്തിലെ പൊലീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും പ്രസക്തമാണെന്ന് യോഗങ്ങള്‍ വിലയിരുത്തി.

കോടിയേരി ബാലകൃഷ്ണനോടുള്ള ആദരവും അദ്ദേഹത്തിന്റെ ജനപക്ഷ രാഷ്ട്രീയ നിലപാടുകളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിച്ച് കേളി കഴിഞ്ഞ മൂന്ന് വര്‍ഷമായി തലശ്ശേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികള്‍ക്കുള്ള സഹായവും തുടര്‍ന്നുവരികയാണ്.

ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന സനയ്യ അര്‍ബയീന്‍, ബത്ത, മര്‍ഗ്ഗബ് മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം ശ്രീഷ സുകേഷ് അധ്യക്ഷയായി. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് ചേര്‍ത്തല സ്വാഗതം പറഞ്ഞു. മര്‍ഗ്ഗബ് രക്ഷാധികാരി സമിതി അംഗം സിജിന്‍ കൂവള്ളൂര്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സെബിന്‍ ഇഖ്ബാല്‍, കേളി കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ., ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ കെ.ടി. ബഷീര്‍, ഉമ്മര്‍ മുസ്ലിംവീട്ടില്‍, അനസ്, ജോര്‍ജ്, അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. സനയ്യ അര്‍ബയീന്‍ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

അസീസിയ ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ന്യൂസനയ്യ, അസീസിയ, ബദിയ്യ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അധ്യക്ഷനായി. ബദിയ്യ രക്ഷാധികാരി സെക്രട്ടറി പ്രദീപ് ആറ്റിങ്ങല്‍ സ്വാഗതം പറഞ്ഞു. ന്യൂസനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി, കേളി ജോയന്റ് സെക്രട്ടറി ഷാജി റസാക്ക്, ന്യൂസനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, ബദിയ്യ ഏരിയ സെക്രട്ടറി കിഷോര്‍ ഇ. നിസാം, അസീസിയ ഏരിയ സെക്രട്ടറി സുധീര്‍ പോരേടം, കുടുംബവേദി വൈസ് പ്രസിഡന്റ് അനിത അജിത്ത്, അസീസിയ ഏരിയ ട്രഷരര്‍ ലജീഷ് നരിക്കോട് എന്നിവര്‍ സംസാരിച്ചു. അസീസിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് നന്ദി പറഞ്ഞു.

സുലൈയിലെ അല്‍ബിലാദിയ ഇസ്തറാഹയില്‍ നടന്ന സുലൈ, നസീം മേഖലാ അനുസ്മരണത്തിന് രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യില്‍ അധ്യക്ഷനായി. സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ കീച്ചേരി സ്വാഗതം പറഞ്ഞു. സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുംതറ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ നാസര്‍ കാരക്കുന്ന്, കൃഷ്ണന്‍കുട്ടി, വിനോദ് മലയില്‍, ഗിരീഷ് കുമാര്‍, സുനില്‍ ഉദിനൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു. നസീം രക്ഷാധികാരി സെക്രട്ടറി ജോഷി പെരിഞ്ഞനം നന്ദി പറഞ്ഞു.

റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തില്‍ നടന്ന ഉമ്മുല്‍ഹമാം, റൗദ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷനായി. റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് വളവില്‍ സ്വാഗതം പറഞ്ഞു. ഉമ്മുല്‍ഹമാം ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദീഖ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം സീബ കൂവോട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷാജി കെ.കെ., ചന്ദ്രച്ചൂഡന്‍, സോവിന എന്‍.കെ., സലീം പി.പി., മുഹമ്മദ് ഷഫീഖ്, സുരേഷ് പി., ബിനീഷ്, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഉമ്മുല്‍ഹമാം രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയല്‍ നന്ദി പറഞ്ഞു.

ബത്തയിലെ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന മലാസ്, ഒലയ്യ മേഖലാ അനുസ്മരണത്തിന് കേളി രക്ഷാധികാരി സമിതി അംഗം സുനില്‍ കുമാര്‍ എസ്. അധ്യക്ഷനായി. മലാസ് രക്ഷാധികാരി സെക്രട്ടറി സമീര്‍ അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു. മലാസ് ഏരിയ സെക്രട്ടറി സുജിത്ത് വി.എം. അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, സെബിന്‍ ഇഖ്ബാല്‍, കേളി ആക്ടിങ് ട്രഷരര്‍ സിംനേഷ് വയനാട്, സെക്രട്ടറിയറ്റ് അംഗം നസീര്‍ മുള്ളൂര്‍ക്കര, ഒലയ്യ ഏരിയ സെക്രട്ടറി നൗഫല്‍ യു.സി., ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഇ.കെ. രാജീവന്‍, അഷ്‌റഫ് കണ്ണൂര്‍, അഷ്‌റഫ് പൊന്നാനി, കെ. അബ്ദുല്‍ വദൂദ്, അന്‍വര്‍, മുകുന്ദന്‍, അമര്‍ പൂളക്കല്‍, ഷാജിത്ത് തറയില്‍, റിയാസ് പള്ളാട്ട്, കരീം പൈങ്ങോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട് നന്ദി പറഞ്ഞു.

ദവാദ്മി ഏരിയ ഓഫീസില്‍ നടന്ന അനുസ്മരണ യോഗത്തിന് രക്ഷാധികാരി സമിതി അംഗം രാജേഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഉമ്മര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം മുജീബ് കെ.കെ. അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയില്‍, സമിതി അംഗം ബിനു, ഏരിയ കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, ലിനീഷ്, നിസാറുദ്ദീന്‍, യൂണിറ്റ് അംഗം സജീര്‍ എന്നിവര്‍ സംസാരിച്ചു. സുബൈര്‍ പുഴക്കല്‍ നന്ദി പറഞ്ഞു.

അല്‍ഖര്‍ജ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍സലാം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ സുബ്രഹ്‌മണ്യന്‍, നാസര്‍ പൊന്നാനി, സജീന്ദ്രബാബു, ജ്യോതിലാല്‍ ശൂരനാട്, അബ്ദുല്‍ സമദ്, ഗോപാലന്‍ ചെങ്ങന്നൂര്‍, രമേശ് എന്‍.ജി. എന്നിവര്‍ സംസാരിച്ചു. ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ കൂവോട് സ്വാഗതവും ട്രഷരര്‍ ജയന്‍ പെരുനാട് നന്ദിയും പറഞ്ഞു.

മുസാഹ്‌മിയ ഏരിയ സംഘടിപ്പിച്ച അനുസ്മരണത്തിന് രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സുരേഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഷാബു, നടരാജന്‍, നൗഷാദ് ദുര്‍മ, ഗോപി എന്നിവര്‍ സംസാരിച്ചു. നൗഷാദ് ദുര്‍മ നന്ദി പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026